ച​വ​റ​യി​ലെ ഗ്രാ​മ ന്യാ​യാ​ല​യം പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Monday, June 24, 2019 11:03 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: ച​വ​റ​യി​ലെ ഗ്രാ​മ ന്യാ​യാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​വ​താ​ള​ത്തി​ൽ. നൂ​റു ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യ സ​ഹാ​യം അ​തി​വേ​ഗം ല​ഭി​ക്കേ​ണ്ട ഈ ​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ല​ച്ച മ​ട്ടാ​ണ്.
2018 ഏ​പ്രി​ൽ മു​ത​ൽ ന്യാ​യാ​ധി​കാ​രി എ​ന്ന് വി​ളി​പ്പേ​രു​ള്ള ജ​ഡ്ജി​യു​ടെ സേ​വ​നം ഇ​വി​ടെ​യി​ല്ല. നി​ല​വി​ലു​ള്ള ജ​ഡ്ജി സ്ഥ​ലം മാ​റി പോ​യ ശേ​ഷം പ​ക​രം ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. ച​വ​റ​യി​ലെ താ​ത്ക്കാ​ലി​ക മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി​ന് താ​ത്ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ന്നി​ട്ടും ഇ​വി​ട​ത്തെ കേ​സി​ലെ ക​ക്ഷി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് വൈ​കു​ന്നു. ചു​മ​ത​ല​യു​ള്ള ജ​ഡ്ജി ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ സി​റ്റിം​ഗി​ന് എ​ത്തു​മെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ക്കീ​ൽ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ എ​ല്ലാ കേ​സു​ക​ളും സ്ഥി​ര​മാ​യി മാ​റ്റി വ​ക്കു​ക​യാ​ണ്. കേ​സു​ക​ളി​ലെ ഇ​ര​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ വ​ക്കീ​ൽ വാ​ദി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ വ​ക്കീ​ൽ കോ​ട​തി​യി​ൽ വ​രാ​റി​ല്ലെന്ന് ക​ക്ഷി​ക​ൾ പ​റ​യു​ന്നു.
കോ​ട​തി​യോ​ട് ചേ​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് ഉ​ണ്ട്. ഇ​ത് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​റേ​യി​ല്ല. തു​റ​ക്കാ​ത്ത​തി​നാ​ൽ ഓ​ഫീ​സ് പ​രി​സ​രം മാ​റാ​ല പി​ടി​ച്ച് കി​ട​പ്പാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​വ​ർ എ​ല്ലാ ദി​വ​സ​വും ഈ ​ഓ​ഫീ​സി​ന് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്ത് നി​ന്നശേ​ഷം നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ൾ​ക്കാ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് എ​വി​ടെ പ​രാ​തി ന​ൽ​ക​ണം എ​ന്ന് അ​റി​യി​ല്ല.
കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ വ​ക്കീ​ൽ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ വീ​ണ്ടും കോ​ട​തി അ​വ​ധി​ക്ക് വ​യ്ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ മാ​സ​ങ്ങ​ളാ​യി നീ​തി കി​ട്ടാ​തെ അ​ല​യു​ക​യാ​ണ് ക​ക്ഷി​ക​ൾ. സ​ർ​ക്കാ​ർ വ​ക്കീ​ൽ ഇ​വി​ടെ ഹാ​ജ​രാ​കാ​ത്ത​തി​ന്‍റെ കാ​ര​ണം ആ​ർ​ക്കും അ​റി​യ​ി​ല്ല.
ര​ണ്ട് വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ വി​ധി​ക്കാ​വു​ന്ന കേ​സു​ക​ളാ​ണ് ഈ ​ഗ്രാ​മ ന്യാ​യാ​ല​യ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ഇ​വി​ടെ സ്ഥി​ര​മാ​യി വ​രാ​ത്ത​ത് സം​ബ​ന്ധി​ച്ച് ചി​ല​ർ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്ക​യാ​ണ്. നൂ​റു ക​ണ​ക്കി​ന് കേ​സു​ക​ൾ ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​വി​ടെ കെ​ട്ടി​കി​ട​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം.