ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം
Monday, June 24, 2019 11:24 PM IST
കൊ​ല്ലം: കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി, കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യ നാ​ളെ മു​ത​ൽ ഒ​രു മാ​സ​ക്കാ​ലം ല​ഹ​രി വി​മു​ക്ത ക്യാ​ന്പ​സ് മാ​സ​മാ​യി ആ​ച​രി​ക്കും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ൾ കൊ​ല്ലം ത​ങ്ക​ശേരി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ംഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി രാ​വി​ലെ 10 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ ആ​ന്‍റ​ണി അ​ധ്യക്ഷ​നാ​യി​രി​ക്കും. മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.