ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി
Monday, June 24, 2019 11:24 PM IST
ച​വ​റ: ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി.
ച​വ​റ തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര ഉ​ഷ​സി​ൽ ഹ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച ഹ​രി​യും കു​ടും​ബ​വും കോ​ട്ട​യ​ത്ത് പോ​യി ഞാ​യ​റാ​ഴ്ച്ച സ​ന്ധ്യ​യോ​ടെ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ആ​ണ് വീ​ട് കു​ത്തി​തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.
തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ടപ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഡോ​ഗ് സ്ക്വോ​ഡ്, വി​ര​ല​ട​യാ​ള വി​ദഗ്ധർ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
നെ​ക്ല​സ് , ക​മ്മ​ൽ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നെ​ടു​ത്ത​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​ഞ്ഞു.