പാ​രി​പ്പ​ള്ളി വി​ല്ലേ​ജ് ഒാ​ഫീ​സിന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ം നി​ല​ച്ചു
Monday, June 24, 2019 11:24 PM IST
ചാ​ത്ത​ന്നൂ​ർ: ഒ​രു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പാ​രി​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് ന​വീ​ക​ര​ണം മാ​സ​ങ്ങ​ളാ​യി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും മാ​ർ​ഗ​മി​ല്ലാ​തെ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
നി​ല​വി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് തെ​റ്റി​ക്കു​ഴി​യി​ലെ ഓ​ട് മേ​ഞ്ഞ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പാ​രി​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ കോ​മ്പൗ​ണ്ടി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റി​യെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.
ഒ​രു വ​ർ​ഷം മു​മ്പ് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും നാ​ലു​മാ​സ​ത്തോ​ള​മാ​യി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പാ​രി​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​നൊ​പ്പം ത​ന്നെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച ചി​റ​ക്ക​ര, കോ​ട്ട​പ്പു​റം, പൂ​ത​ക്കു​ളം വി​ല്ലേ​ജ് ഒാ​ഫീ​സു​ക​ൾ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.​ഇ​പ്പോ​ൾ ഒാ​ടു​ക​ൾ പൊ​ട്ടി വെ​ള്ളം അ​ക​ത്തേ​ക്കി​റ​ങ്ങി ഫ​യ​ലു​ക​ൾ ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പു​തി​യ മു​റി​ക​ൾ നി​ർ​മ്മി​ച്ചെ​ങ്കി​ലും പ്ലം​ബിം​ഗ്, പെ​യി​ന്റിം​ഗ് ജോ​ലി​ക​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്. ടോ​യ് ലറ്റ് നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മാ​സ​ങ്ങ​ളാ​യി ഓ​ഫീ​സ് വ​ള​പ്പി​ലെ കി​ണ​ർ വ​റ്റി​വ​ര​ണ്ട് കി​ട​ക്കു​ക​യാ​ണ്. കി​ണ​റി​ലെ മോ​ട്ടോ​റും കേ​ടാ​യ നി​ല​യി​ലാ​ണ്. നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ഒാ​ഫീ​സി​ന്‍റെ പ​രി​സ​ര​ത്താ​കെ പൊ​ളി​ച്ച കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
അ​ടി​യ​ന്ത​ര​മാ​യി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഒാ​ഫീ​സി​ന്‍റെ ശോ​ച്യാ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി ലാ​ബി​ലേ​ക്ക് ഇ ​എ​സ് ആ​ര്‍ അ​ന​ലൈ​സ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ജൂ​ലൈ എ​ട്ടി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.