സൂപ്പർമാർക്കറ്റിലെ ജ​ന​റേ​റ്റ​റി​ന് തീ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
Tuesday, June 25, 2019 10:48 PM IST
ച​വ​റ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജ​ന​റേ​റ്റ​റി​ന് തീ​പി​ടി​ച്ചു​വെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പ​ന്മ​ന ആ​റു​മു​റി​ക്ക​ട ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ർ​ണു കോ​പ്പി​യ എ​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജ​ന​റേ​റ്റ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഈ ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​നി​ലി​ന് പൊ​ള്ള​ലേ​റ്റു.

ഉ​ട​ൻ ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ക​ട​യ്ക്കു​ള്ളി​ൽ ക​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​റേ​റ്റ​റി​ലേ​യ്ക്ക് വെ​ള്ളം പ​മ്പിം​ഗ് ചെ​യ്ത ശേ​ഷം തീ​യ​ണ​യ്ക്കു​ക​യും, ഉ​ട​ൻ ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും ജ​ന​റേ​റ്റ​ർ ഫ​യ​ർ​ഫോ​ഴ്സ് വെ​ളി​യി​ൽ എ​ത്തി​ച്ച് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തുകയും ചെയ്തു.

രാ​വി​ലെ മു​ത​ൽ ഈ ​ഭാ​ഗ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ജ​ന​റ​റ്റേ​റി​ലാ​ണ് ക​ട പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ്. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെയാ​ണ് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. വ​ലി​യ ജ​ന​റേ​റ്റ​റു​ക​ൾ കെ​ട്ടി​ട​ത്തി​ന് വെ​ളി​യി​ൽ വെ​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ ക​ട​യ്ക്കു​ള്ളി​ൽ വെ​ച്ചാ​ണ് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചെ​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​യു​ന്നു. ജ​ന​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ക​ട ത​ക​രു​ക​യും സ​മീ​പ​ത്തെ പെ​ട്രൊ​ൾ പ​മ്പി​ലേ​യ്ക്കും അ​പ​ക​ടം ചെ​ല്ലു​മാ​യി​രു​ന്നു.

ച​വ​റ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ ഷാ​ജി, ഷാ​ജ​ഹാ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ നാ​സീം, അ​ഭി​ലാ​ഷ്, ഷി​ജു ത​ര​ക​ൻ, റി​ഷാ​ദ്, നി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.