നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി
Tuesday, June 25, 2019 10:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

വ​വ്വാ​ക്ക​വി​ന് സ​മീ​പം ക​രി​ശേരി​ൽ ന​ഴ്സ​റി അ​ഗ്രാ​ബ​സാ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​വി​ല​വ​രു​ന്ന ഒ​രു ലോ​ഡ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. നൂ​റ് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം പ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എസി​പി വി​ദ്യാ​ധ​ര​ൻ, ഓ​ച്ചി​റ എ​സ്ഐ ആ​ർ.​പ്ര​കാ​ശ് ക​രു​നാ​ഗ​പ്പ​ള്ളി എ​സ്​ഐ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ക​ട​ത്തു​ർ ക​രി​ശേരി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ മ​നാ​ഫ്, ആ​ല​ങ്ക​ട കി​ഴ​ക്ക​തി​ൽ അ​ജി, എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള സ്ഥാ​പ​ന​മാ​ണ് ഇ​ത്.അ​ഞ്ച് രൂ​പ വി​ല​യു​ള്ള ഒ​രു പാ​ക്ക​റ്റി​ന് മു​പ്പ​ത് രൂ​പ​യി​ൽ കൂ​ടു​ത​ലീ​ടാ​ക്കി​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന് പോ​ലീ​സ് പ​റ​യു​ന്നു.

റെ​യ്ഡി​നെ തു​ട​ർ​ന്ന് ഉ​ട​മ​ക​ളാ​യ അ​ബ്ദു​ൾ മ​നാ​ഫും, അ​ജി​യും ഒ​ളി​വി​ലാ​ണ്.​സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഷി​യാ​സു​ദീ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സെ​ടു​ത്ത ഓ​ച്ചി​റ പോ​ലീ​സ് ഉ​ട​മ​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.