പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 25, 2019 10:48 PM IST
കൊ​ല്ലം: സം​സ്ഥാ​ന സ​ർ‌​ക്കാ​രി​ന്‍റെ വി​ക​ല വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നെ​തി​രേ കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ‌​ഡി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ‌ ല​ത്തീ​ൻ രൂ​പ​ത​ക​ൾ, കൊ​ല്ലം, പു​ന​ലൂ​ർ, പാ​റ​ശാ​ല, മാ​വേ​ലി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

കൊ​ട്ടി​യം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​ദ​സ് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മോ​ൺ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​ൽ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ജോ​സ് ക​രു​വേ​ലി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ്, ഫാ.​ഡൈ​സ​ൻ യേ​ശു​ദാ​സ​ൻ, ഫാ.​ക്രി​സ്റ്റി, തെ​ക്ക​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​ടി.​വ​ർ​ഗീ​സ്, ഡി.​ആ​ർ‌.​ജോ​സ്, സി​എ​സ്എ​സ്എ പ്ര​സി​ഡ​ന്‍റ് ബെ​യി​സി​ൽ നെ​റ്റാ​ർ, സെ​ക്ര​ട്ട​റി ടൈ​സ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.