ആദിച്ചനല്ലൂരിൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Tuesday, June 25, 2019 10:48 PM IST
ആദിച്ചനല്ലൂർ: കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദിച്ചന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളുടെ’ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് നി​ർ​വഹി​ച്ചു. 17 ക​ർ​ഷ​ക​ർ​ക്കാ​ണ് മ​ത്സ​്യകു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്. 16 800 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.​
മ​ത്സ്യ​ത്തി​ന്‍റെ ഉ​ദ്പ്പാ​ദ​നം വ​ർ​ധിപ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി കൊ​ണ്ട് ലക്ഷ്യം വ​യ്ക്കു​ന്ന​ത്. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ത്സ്യ​ഫെ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ഡി​നേ​റ്റ​ർ സു​ഗ​ന്ധി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.