കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യി​ൽ താ​ല്കാ​ലി​ക നി​യ​മ​നം
Tuesday, June 25, 2019 10:48 PM IST
കൊ​ല്ലം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യി​ലേ​ക്ക് കൗ​ണ്ട​ർ സ്റ്റാ​ഫ്, അ​ക്കൗ​ണ്ട​ന്‍റ്, സ്റ്റാ​ഫ് ന​ഴ്‌​സ്, അ​റ്റ​ൻ​ഡ​ർ, സ്റ്റാ​ഫ് ന​ഴ്‌​സ് (ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്), ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
കൗ​ണ്ട​ർ സ്റ്റാ​ഫ് (11 ഒ​ഴി​വ്) - പ്ല​സ്ടു, ഡി​സി​എ​യാ​ണ് യോ​ഗ്യ​ത. അ​ക്കൗ​ണ്ട​ന്‍റ് (ഒ​രൊ​ഴി​വ്) - ബി​കോം, അ​ക്കൗ​ണ്ട​ൻ​സി, ടാ​ലി​യാ​ണ് യോ​ഗ്യ​ത. സ്റ്റാ​ഫ് ന​ഴ്‌​സ് (എ​ട്ടൊ​ഴി​വ്) - പ്ല​സ്ടു സ​യ​ൻ​സ്, ജ​ന​റ​ൽ ന​ഴ്‌​സിം​ഗ്, മി​ഡ്‌​വൈ​ഫ​റി എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. സ്റ്റാ​ഫ് ന​ഴ്‌​സ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് ര​ണ്ടൊ​ഴി​വു​ക​ളു​ണ്ട്. പ്ല​സ്ടു സ​യ​ൻ​സ്, ജ​ന​റ​ൽ ന​ഴ്‌​സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി, ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്തി​ക​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.
ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ (നാ​ലൊ​ഴി​വ്) - സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. പ്രാ​യ​പ​രി​ധി 18-40 വ​യ​സ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫോ​ട്ടോ പ​തി​പ്പി​ച്ച ഐ​ഡി കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ൽ, ഒ​രു സെ​റ്റ് കോ​പ്പി, പാ​സ്‌​പോ​ർ​ട്ട് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 9.30ന് ​പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്ത​ണം. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 0474-2575717.b