വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഭീ​ഷ​ണി; ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുമെന്ന് മ​ന്ത്രി
Tuesday, June 25, 2019 10:48 PM IST
തിരുവനന്തപുരം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പു​ന​ലൂ​രി​ലെ നി​ര​ത്തു​വി​ഭാ​ഗ​ത്തി​ലെ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ഭ​യ​മാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പോ​ലീ​സ് വ​കു​പ്പ് മേ​ധാ​വി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.
പു​ന​ലൂ​ർ നി​ര​ത്തു ഉ​പ​വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന കി​ഫ്ബി പ്ര​വൃ​ത്തി​യാ​യ മെ​തു​വി​ൻ മേ​ൽ​കു​ന്നി​ക്കോ​ട് - ത​ടി​ക്കാ​ട് - പൊ​ലി​ക്കോ​ട് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ളാ​ണ് ചി​ല സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ സ്ഥി​ര​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കൈ​യേറ്റം ഒ​ഴി​പ്പി​ക്കു​ന്പോ​ൾ ത​ന്നെ സ​ർ​വെ​യ​റെ ചീ​ത്ത വി​ളി​ക്കു​ക​യും, സ​ർ​വെ​ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റു​ക​യു​മു​ണ്ട ായി. ​പോ​ലീ​സ് കാ​വ​ലി​ലാ​ണ് സ​ർ​വെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
വ​ധ​ഭീ​ഷ​ണി അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​ക​ൾ വ​നി​താ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്കെ​തി​രെ ഉ​ണ്ടെ ന്നു​ള്ള പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെന്നും ​ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ളു​ണ്ട ാകു​മെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.