ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ലിൽ മ​രി​ച്ച സൈ​നി​ക​ന് അ​ന്ത്യാ​ഞ്ജ​ലി
Wednesday, June 26, 2019 12:00 AM IST
പു​ന​ലൂ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഡ്യൂ​ട്ടി​ക്കി​ടെ മ​ണ്ണി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് നാ​ട് വി​ട​ന​ൽ​കി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ ക​രി​മ്പും​മ​ണ്ണി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (54) െൻ​റ മൃ​ത​ദേ​ഹം തൊ​ളി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച പു​ന​ലൂ​രി​ൽ എ​ത്തി​ച്ച് സ്വ​കാ​ര്യ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ചൊ​വാ​ഴ്ച്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ചെ​മ്മ​ന്തൂ​രി​ലെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. വി​വി​ധ മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ളു​ക​ൾ ആ​ദ​രാ​ഞ്ജലി അ​ർ​പ്പി​ച്ചു. സ​ർ​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി​കെ. രാ​ജു, ജി​ല്ലാ ക​ളക്ട​ർ​ക്കു​വേ​ണ്ടി പു​ന​ലൂ​ർ ആ​ർ​ഡി​ഒ നി​ഷാ​റ്റ്, പോ​ലീ​സി​നു​വേ​ണ്ടി സിഐ ബി​നു​വ​ർ​ഗീ​സ് എ​ന്നി​വ​ർ മൃ​ത​ദേ​ഹ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.
11. 30 ഓ​ടെ മൃ​ത​ദേ​ഹം തൊ​ളി​ക്കോ​ട് സെ​ൻ​റ്തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ലേ​ക്ക് മാ​റ്റി. അ​ന്ത്യ​ക​ർ​മങ്ങ​ൾ​ക്ക് മ​ർ​ത്തോ​മ സ​ഭ പു​ന​ലൂ​ർ​കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ​കു​റി​ലോ​സ് എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് മൂന്നോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം ടിബി ജ​ങ്ക്ഷ​നി​ലെ സെ​മി​ത്തേ​രി​യി​ൽ എ​ത്തി​ച്ചു.
ആ​ദ​ര​സൂ​ച​ക​മാ​യി ആ​ർ​മി പ്ര​തി​നി​ധി കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​ക്ക് ദേ​ശീ​യ പ​താ​ക സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ന് ശേ​ഷം നാ​ലോടെ സം​സ്ക​രി​ച്ചു. ആ​ർ​മി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന കു​ഞ്ഞു​മോ​നും സം​ഘ​വും ക​ഴി​ഞ്ഞ 21 നാ​ണ് യാ​ത്ര​ക്കി​ടെ മ​ണ്ണി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട​ത്.