മദ്യനയം; ക​ള​ക്ടറേറ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു
Wednesday, June 26, 2019 12:00 AM IST
കൊ​ല്ലം: സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​വി​രു​ദ്ധ മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്നും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ വ​ർ​ധിച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ​സ​മ​ര​സ​മി​തി​യും അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി കൊ​ല്ല​ത്ത് ക​ള​ക്ടറേറ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​ത്തി​ന്‍റെ​യും
മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും നി​ർ​ബാ​ധ​മാ​യ വ്യാ​പ​നം സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ജീ​വി​തം അ​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണെ​ന്നും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ടു​നി​ന്ന നി​ര​വ​ധി​യാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ സ്ത്രീ ​സ​മൂ​ഹം നേ​ടി​യ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ദ്യ​വി​രു​ദ്ധ​ജ​ന​കീ​യ സ​മ​ര​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി​റ​വ​ന്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ​സാം​സ്കാ​രി​ക സം​ഘ​ട​നാ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല കെ.​ജോ​ണ്‍, ഷ​റ​ഫ് കു​ണ്ട​റ, ജി.​ധ്രു​വ​കു​മാ​ർ, ഡോ.​കു​ഞ്ചാ​ണ്ടി​ച്ച​ൻ, മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ​ഇ.​എ​ൻ.​ശാ​ന്തി​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്.​സു​ധി​ലാ​ൽ, എ​സ്.​വി​ജ​യ​ൻ, വി.​ലീ​ല, പി.​ജി.​ഷീ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.