കാ​വ്യ​കൗ​മു​ദി സാ​ഹി​ത്യ സ​മ്മേ​ള​നം ന​ട​ത്തി
Wednesday, June 26, 2019 12:00 AM IST
കൊ​ല്ലം: കാ​വ്യ​കൗ​മു​ദി​യു​ടെ 79 ാ മ​ത് പ്ര​തി​മാ​സ പ​രി​പാ​ടി ചി​ന്ന​ക്ക​ട ശ​ങ്ക​ർ ന​ഗ​ർ ഹാ​ളി​ൽ ന​ട​ന്നു. സാ​ഹി​ത്യ​കാ​ര​ൻ രാ​ജ​ൻ കൈ​ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​പി.​എ​ൻ.​മു​ര​ളീ​ധ​ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ആ​ശാ​ൻ കൃ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ​പൂ​വ് ക​ണ്ഠ​കാ​വ്യം ക​വ​യി​ത്രി സു​ലോ​ച​ന ശാ​സ്താം​കോ​ട്ട അ​വ​ത​രി​പ്പി​ച്ചു.
കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ബേ​ദ്ക്ക​ർ നാ​ഷ​ണ​ൽ ഹ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 2019 ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ കാ​വ്യ കൗ​മു​ദി ആ​ദ​രി​ച്ചു.
എം.​ജി.​കെ.​നാ​യ​ർ, വി.​മ​ഹേ​ന്ദ്ര​ൻ നാ​യ​ർ, ബോബൻ ന​ല്ലി​ല, പാ​ന്പു​റം അ​ര​വി​ന്ദ്, ജ​യ​പ്ര​കാ​ശ് വ​ട​ശേരി​ക്ക​ര എ​ന്നി​വ​ർ പ്രസംഗി​ച്ചു. ക​വി​യ​ര​ങ്ങ് വി​ജ​യ​ൻ കെ.​നീ​ര​ജം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്പ​ള്ളി ജി.​ആ​ർ.​ര​ഘു​നാ​ഥ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
മ​ണി​യാ​ർ ഉ​മാ​ന​ന്ദ് ആ​റ്റു​വാശേരി സു​കു​മാ​ര​പി​ള്ള, സി.​എ​സ്.​ഗീ​ത, സ​രോ​ജാ ര​മേ​ശ്, വാ​സ​ന്തി ര​വീ​ന്ദ്ര​ൻ, ജ​യി​നി മോ​ഹ​ൻ, ബൈ​ജു പു​നു​ക്കു​ന്നൂ​ർ, ക​രു​ണ അ​ജി​ത്ത്, ശ്രീ​കു​മാ​രി എ​സ്.​ഓ​ച്ചി​റ, ക​ലാ​മ​ണ്ഡ​ലം രാ​ധാ​മ​ണി കൊ​ട്ടാ​ര​ക്ക​ര, കു​ഴി​മ​തി​ക്കാ​ട് പ്ര​മോ​ദ്, എം.​വി.​പി​ള്ള ക​രു​നാ​ഗ​പ്പ​ള്ളി, സു​കു.​ഡി.​പു​ന്ത​ല​ത്താ​ഴം, മു​ട്ട​റ.​വി.​കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങിയവർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.

ടൈ​റ്റാ​നി​യ​ത്തി​ല്‍ നാ​ളെ
മോ​ഡ​ല്‍ ഡ്രി​ല്‍ ന​ട​ക്കും

കൊല്ലം: ച​വ​റ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് പി​ഗ് മെന്‍റ് യൂ​ണി​റ്റി​ല്‍ ന​ളെ മാ​തൃ​കാ അ​പ​ക​ട നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ (മോ​ഡ​ല്‍ ഡ്രി​ല്‍) ന​ട​ക്കും. അ​പ​ക​ട നി​വാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ഏ​കോ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മാ​തൃ​കാ അ​പ​ക​ട നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ജ്ജ​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൈ​റ​ന്‍ മു​ഴ​ങ്ങു​മ്പോ​ള്‍ പ​രി​സ​ര​വാ​സി​ക​ള്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.