വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Wednesday, June 26, 2019 12:00 AM IST
കൊ​ട്ടാ​ര​ക്ക​ര: മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ജീ​വ​ന​ക്കാ​ര​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി.​ തൃ​ക്ക​ണ്ണാ മം​ഗ​ൽ ഗ്രേ​സി ഭ​വ​നി​ൽ വി​നോ​ദ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഹാ​ർ​ഡ് വെ​യ​ർ​മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ക​ട​ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ ചെ​യ്തു വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി ക​ട​ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ അ​ത് തി​രി​ച്ച​ട​ച്ചി​രു​ന്നി​ല്ല.
കൂ​ടാ​തെ ഉ​ട​മ യ ​റി​യാ​തെ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ക​യും ചെ​യ​തി​രു​ന്നു.​ എ​സ്എ​ച്ച്ഒ ശി​വ​പ്ര​കാ​ശ്, എ​സ്ഐ.​രാ​ജീ​വ്, എ ​എ​സ്.​ഐ.​വി​ശ്വ​നാ​ഥ​ൻ സിപിഒ അ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്​തു.