അ​ബ്ദു​സലാ​മി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​ര​ന്‍
Wednesday, June 26, 2019 12:00 AM IST
കൊ​ല്ലം: നി​ല​മേ​ല്‍ മു​രു​ക്കു​മ​ണ്‍ മു​റി​യി​ല്‍ അ​ബ്ദു​സലാ​മി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ഇ. ​സൈ​നു​ദീ​ന്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ആ​റി​ന് രാത്രിഏ​ഴോ​ടെ നി​ല​മേ​ലി​ലെ പു​തു​ശേരി​യി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ബ്ദു​സലാം മ​രി​ച്ച​ത്. റോ​ഡി​ല്‍ ര​ക്തം വാ​ര്‍​ന്ന് കി​ട​ന്ന അ​ദ്ദേ​ഹ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.
ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ഒന്പതിന് ​രാത്രി 7.45 ഓ​ടെ അ​ബ്ദു​സലാം മ​രി​ച്ചു. ത​ല​യ്ക്ക് പു​റ​കു​വ​ശ​മേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല അ​ബ്ദു​സലാ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന സ​മ​യം അ​ജ്ഞാ​ത​നാ​യ ഒ​രാ​ളെ ചി​ല​ര്‍ ചേ​ര്‍​ന്ന് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യെ​ന്ന് അ​റി​യാ​നും സാ​ധി​ച്ചു.
മാ​ത്ര​മ​ല്ല അ​പ​ക​ട​സ്ഥ​ല​ത്തി​ന​ടു​ത്ത ക​ട​യി​ലെ യു​വാ​വ് ഇ​യാ​ളെ അ​റി​യാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​ബ്ദു​സ​ലാം മ​രി​ച്ച​തി​ന്‍റെ അ​ടു​ത്ത ദി​വ​സം പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ ഇ​യാ​ളെ അ​റി​യി​ല്ലെ​ന്ന് യു​വാ​വ് മൊ​ഴി ന​ല്‍​കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​തെ​യു​മാ​യി.
ഇ​തോ​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് സൈ​നു​ദീ​ന്‍ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ എ​സ്​പി​യ്ക്ക് പ​രാ​തി കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​ക​ള്‍ ഇ​ല്ല. അ​തി​നാ​ല്‍ കേ​സ് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച് കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.