അ​സാ​പ്പി​ന്‍റെ തൊ​ഴി​ല്‍​മേ​ള മാ​തൃ​ക: മേ​യ​ര്‍
Wednesday, June 26, 2019 12:00 AM IST
കൊല്ലം: പ​ഠ​ന​ശേ​ഷം ഉ​ട​ന്‍ തൊ​ഴി​ല്‍ നേ​ടി​യെ​ടു​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന തൊ​ഴി​ല്‍​മേ​ള സം​ഘ​ടി​പ്പി​ച്ച അ​സാ​പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു.
ടികെഎം ​ആ​ര്‍​ട്സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ല്‍ മേ​ള ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​സാ​പി​ന്‍റെ വി​വി​ധ സെ​ന്‍ററു​ക​ളി​ല്‍ നി​ന്നും കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള​യി​ല്‍ 15 ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ത്തു.
350 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​ല്ലം യൂ​ണി​റ്റി​ലെ പ്ലേ​സ്മെ​ന്‍റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​യോ​ഡേ​റ്റ ത​യാ​റാ​ക്ക​ല്‍, മോ​ക് ഇ​ന്‍റര്‍​വ്യൂ എ​ന്നീ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.
തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ലേ​സ്മെ​ന്‍റ് ല​ഭ്യ​മാ​കും.
മ​ള്‍​ട്ടി നാ​ഷ​ണ​ല്‍ ക​മ്പ​നി​ക​ളി​ല്‍ തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് തൊ​ഴി​ല്‍ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ഷോ​ബി ദാ​സ് പ​റ​ഞ്ഞു.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ് ഷാ​ജി​ത, അ​സാ​പ് പ്ലേ​സ്മെ​ന്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍ രാ​ഹു​ല്‍, അ​നൂ​പ് ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.