ന​വോ​ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​വ​രാ​ണ് ഇ​ട​തു​പ​രാ​ജ​യ​ത്തെ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്: കെഡിഎഫ്
Wednesday, June 26, 2019 12:00 AM IST
കൊ​ല്ലം: ന​വോ​ഥാന മു​ന്നേ​റ്റ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​രു​ദ്ധ​ശ​ക്തി​ക​ളാ​ണ് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡിഎ​ഫി​നു​ണ്ട ായ ​പ​രാ​ജ​യ​ത്തെ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കെഡിഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദ​ലി​ത് - ആ​ദി​വാ​സി മ​ഹാ​സ​ഖ്യം ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.
ദ​ലി​ത് - ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം കൊല്ലത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്ത്രീ-​പു​രു​ഷ സ​മ​ത്വം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ മ​നു​ഷ്യ​കു​ല​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണ്. വി​ശ്വാ​സ​ത്തി​ന്‍റെ​യും ആ​ചാ​ര​ത്തി​ന്‍റെ​യും മ​റ​വി​ൽ ദു​രാ​ചാ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തു​ന്ന​ത് സ​മൂ​ഹ​ത്തെ ഇ​രു​ണ്ട യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ട ുപോ​കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ആ​ചാ​ര​വി​ശ്വാ​സ​ങ്ങ​ൾ ഹി​ന്ദു​ക്ക​ളി​ലെ ഒ​രു​പി​ടി വ​രേ​ണ്യ​വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​ത്രം കു​ത്ത​ക​യ​ല്ല.
ക്ഷേ​ത്ര​ങ്ങ​ളെ സ്വ​ന്തം നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്രം നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള​ള​ത്. ഇ​ക്കൂ​ട്ട​രെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​വ​ർ​ക്ക് പി​ന്നാ​ലെ ഇ​ട​തു​പ​ക്ഷം പോ​കാ​ൻ പാ​ടി​ല്ല. അ​ത് ച​രി​ത്ര​ത്തോ​ട് ചെ​യ്യു​ന്ന ക​ടു​ത്ത അ​പ​രാ​ധ​മാ​യി​രി​ക്കും.
ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്കാ​കു​ല​രാ​യ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ രാ​ഹു​ൽ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. അ​വ​രു​ടെ മു​ന്നി​ൽ മ​റ്റ് ന്യാ​യ​വാ​ദ​ങ്ങ​ളൊ​ന്നും വി​ല​പ്പോ​യി​ല്ല. അ​താ​ണ് എ​ൽഡിഎ​ഫി​നെ പ​രാ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തും യുഡിഎ​ഫി​ന് വ​ൻ വി​ജ​യം നേ​ടാ​ൻ ഇ​ട​യാ​ക്കി. ഈ ​രാ​ഷ്ട്രീ​യ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് തി​ക​ച്ചും അ​നു​ചി​ത​വും യു​ക്തി​ക്ക് നി​ര​ക്കാ​ത്ത ന​ട​പ​ടി​യു​മാ​ണ്.
പി​ണ​റാ​യി വി​ജ​യ​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന നി​ല​പാ​ടി​നെ ചെ​റു​ത്ത്തോ​ൽ​പ്പി​ക്കേ​ണ്ട ത് ​സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക രം​ഗ​ത്ത് പി​ന്ന​ണി​യി​ൽ നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തോ​ട് ഈ ​കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ ന്ന ​യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യ​ണ​മെ​ന്ന് ന​വോ​ഥാന മൂ​ല്യ​സം​ര​ക്ഷ​ണ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കൂ​ടി​യാ​യ പി. ​രാ​മ​ഭ​ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ദ​ലി​ത് - ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഐ​ക്യ മ​ല​യ​ര​യ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. സ​ജീ​വ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. മ​ഹാ​സ​ഖ്യം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും അം​ഗ​സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ത്യ​ശീ​ല​ൻ, കെ.​റ്റി. വി​ജ​യ​ൻ, സി. ​ആ​ർ. ദി​ലീ​പ് കു​മാ​ർ, കെ. ​മോ​ഹ​ന​ൻ, വി.​കെ. ചെ​ല്ല​കു​മാ​ർ, റെ​ജി പേ​രൂ​ർ​ക്ക​ട, സു​ധീ​ഷ് പ​യ്യ​നാ​ട്, അം​ബി​കാ പൂ​ജ​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.