ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, June 26, 2019 12:00 AM IST
കൊല്ലം: കു​ന്ന​ത്തൂ​ര്‍ എം​പ്ലോ​യ്മെന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം.
കൃ​ത്രി​മ കാ​ല്, വീ​ല്‍​ചെ​യ​ര്‍, മു​ച​ക്ര സൈ​ക്കി​ള്‍, ശ്ര​വ​ണ സ​ഹാ​യി, വാ​ക്ക​ര്‍, ക​ലി​പ്പെ​ര്‍, ബ്ലൈ​ന്‍​ഡ് സ്റ്റി​ക്, എം ​ആ​ര്‍ കി​റ്റ് (18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്ക്), ക്രെ​ച്ച​സ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക.
നാ​ഷ​ണ​ല്‍ എം​പ്ലോ​യ്മെന്‍റ് സ​ര്‍​വീ​സി​ന്‍റ്െ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​യം​കു​ളം മോ​ഡ​ല്‍ കൈ​വ​ല്യ സെ​ന്‍റ​ര്‍, നാ​ഷ​ണ​ല്‍ ക​രി​യ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റര്‍ ഫോ​ര്‍ ഡി​ഫ​റ​ന്‍റലി ഏ​ബി​ള്‍​ഡ്സ്, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് മാ​നു​പാ​ക്ച​റി​ങ്ങ് കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക. കു​ന്ന​ത്തൂ​ര്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.

ത​പാ​ല്‍ അ​ദാ​ല​ത്ത് 28 ന്

​കൊ​ല്ലം: ത​പാ​ല്‍ ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​പാ​ല്‍ അ​ദാ​ല​ത്ത് 28 ന് ​10 ന് ​സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ ന​ട​ക്കും.
ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ കേ​ന്ദ്ര​ത്തി​ലോ ഡി​വി​ഷ​ന്‍ ത​ല​ത്തി​ലോ മു​ന്‍​പ് സ്വീ​ക​രി​ച്ചു ഇ​തു​വ​രെ പ​രി​ഹാ​രം കാ​ണാ​ത്ത പ​രാ​തി​ക​ള്‍ മാ​ത്ര​മേ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.

അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും 30ന്

​കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ ജ​ന​കീ​യ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സൗ​ജ​ന്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ ക്യാ​ന്പും എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും 30ന് ​രാ​വി​ലെ പ​ത്തി​ന് പ​ള്ളി​ക്ക​ൽ ഓ​ട​പ്പു​റം ഷൈ​ല​സ​ലി​മി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും.