കാ​ണാ​താ​യ വീ​ട്ട​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, June 26, 2019 12:08 AM IST
പ​ത്ത​നാ​പു​രം : കാ​ണാ​താ​യ വീ​ട്ട​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ട​യം റി​ജി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ ഭാ​ര്യ റം​ല​ത്ത് ബീ​വി(55)​യാ​ണ് മ​രി​ച്ച​ത്. കാ​ണാ​നി​ല്ലെന്ന‍ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് ചൊ​വാ​ഴ്ച രാ​വി​ലെ 10ഓ​ടെ അ​ടൂ​ര്‍ മ​രു​തി​മൂ​ട് പ​ള്ളി​ക്കു സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ​ത്. പ​ത്ത​നാ​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന്.