പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
Wednesday, June 26, 2019 11:38 PM IST
കൊ​ല്ലം: പ​ക​ര്‍​ച്ച​വ്യാ​ധി സാ​ധ്യ​ത മു​ന്‍​നി​റു​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കൂ​ത്താ​ടി സാ​ന്ദ്ര​ത 56 ഇ​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​ണെ​ന്നും ക​ണ്ടെ​ത്തി.
ഉ​റ​വി​ട ന​ശീ​ക​ര​ണം ഉ​റ​പ്പാ​ക്കി​യാ​ണ് രോ​ഗ​വ്യാ​പ​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ 113 ടീ​മു​ക​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ള്‍, തോ​ട്ടം മേ​ഖ​ല, വീ​ടു​ക​ള്‍, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന 339 സ്ഥ​ല​ങ്ങ​ളി​ലെ 23 ഇ​ട​ത്ത് കൂ​ത്താ​ടി വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നോ​ട്ടീ​സ് ന​ല്‍​കി. 663 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 63 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
ജി​ല്ല​യി​ല്‍ 43,959 വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. 51 എ​ണ്ണ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. നോ​ട്ടീ​സ് ന​ല്‍​കി​യ ഇ​ട​ത്തെ​ല്ലാം ര​ണ്ട് ദി​വ​സ​ത്തി​നുശേ​ഷം പു​ന​ര്‍​പ​രി​ശോ​ധ​ന ന​ട​ത്തും. പി​ഴ​വ് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്കും.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഡെ​ങ്കി​പ്പ​നി സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പി​റ​വ​ന്തൂ​ര്‍ മേ​ഖ​ല​യി​ലെ 150 കു​ടും​ബ​ങ്ങ​ള്‍​ക്ക് കൊ​തു​ക് ന​ശീ​ക​ര​ണ ലാ​യ​നി ത​ളി​ച്ച വ​ല​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ര​ത്ത് കെ​ട്ടി​യി​ട്ട ബോ​ട്ടു​ക​ളി​ലെ ട​യ​റു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും പ​രി​ശോ​ധ​ന ന​ട​ത്തി.
കാ​വ​നാ​ട്, തോ​പ്പി​ല്‍ ക​ട​വ്, കാ​ങ്ക​ത്ത് മു​ക്ക്, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ 644 ബോ​ട്ടു​ക​ളി​ലെ 18,335 ട​യ​റു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തി​ല്‍ 7,379 ട​യ​റു​ക​ളി​ല്‍ കൂ​ത്താ​ടി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഇ​വ​യി​ല്‍ ന​ശീ​ക​ര​ണ ലാ​യ​നി ത​ളി​ച്ചു.
എ​ലി​പ്പ​നി സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ ക​ന്നു​കാ​ലി​ക​ള്‍, ആ​ടു​മാ​ടു​ക​ള്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മൂ​ത്ര​ത്തി​ലൂ​ടെ​യു​ള​ള രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം. പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ എ​ച്ച്1 എ​ന്‍1 കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ല്‍​കാ​നു​ള്ള സ​ജീ​ക​ര​ണ​വും ഒ​രു​ക്കി.
ജി​ല്ല​യി​ലെ 10 പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ​നി ബാ​ധി​ത​രാ​യ​വ​രു​ടെ തൊ​ണ്ട​യി​ലെ സ്ര​വ​ങ്ങ​ള്‍ എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലും പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​യും ലാ​ബു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി. പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​നി വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചു. ക​ഫ് കോ​ര്‍​ണ​റു​ക​ളും ഒ​രു​ക്കി.
വ​യ​റി​ള​ക്ക നി​യ​ന്ത്ര​ണ തീ​വ്ര​പ​ക്ഷാ​ച​ര​ണം മൂ​ന്നു മാ​സം കൂ​ടി തു​ട​രും. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ഒആ​ര്‍എ​സ് പാ​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കും. അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഒ ​ആ​ര്‍എ​സ് കോ​ര്‍​ണ​ര്‍ സ്ഥാ​പി​ച്ചു. ദ്രു​ത​ക​ര്‍​മ സേ​ന​യു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ചി​കി​ത്സാ​മാ​ര്‍​ഗ​രേ​ഖ ന​ല്‍​കി ക​ഴി​ഞ്ഞു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ മു​ഖേ​ന​യും ബോ​ധ​വ​ല്‍​ക്ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എംഒ ​ഡോ. ആ​ര്‍ സ​ന്ധ്യ അ​റി​യി​ച്ചു.