വിമല സെൻട്രൽ സ്കൂളിൽ ലിം​ഗ്വാ ഫെ​സ്റ്റാ മ​ത്സ​രം തു​ട​ങ്ങി
Friday, July 12, 2019 11:16 PM IST
കാ​രം​കോ​ട്: വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ഹോ​ദ​യ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ലിം​ഗ്വാ ഫെ​സ്റ്റാ മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ജോ​ൺ, പ​രി​പാ​ടി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ വി​നോ​ദ്, അ​ഭി​ലാ​ഷ്, ഹ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ​യി​നം ഭാ​ഷാ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.