അ​ഖ​ണ്ഡ​ജ​പ​മാ​ല ​ഇ​ന്ന്
Friday, July 12, 2019 11:16 PM IST
ച​വ​റ സൗ​ത്ത്: ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ പ​ള​ളി​യി​ൽ രൂ​പ​താ മ​ധ്യ​സ്ഥ​യാ​യ ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​രു​ക്ക​മാ​യി.ഇന്ന് അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം ന​ട​ക്കും. ബി​സിസി യൂ​ണി​റ്റു​ക​ൾ, മ​രി​യ​ൻ ഭ​ക്ത​സം​ഘ​ട​ന​ക​ൾ, മ​ത​ബാ​ധ​ന അ​ധ്യാ​പ​ക​ർ, വി​ശ്വാ​സ പ​രി​ശീ​ല​ന സ​മി​തി, ക​രി​സ്മാ​റ്റി​ക് പ്രാ​ർ​ഥനാ​ക്കൂ​ട്ടാ​യ്മ എ​ന്നി​വ​ർ ന​യി​ക്കു​ന്ന പ്രാ​ർ​ഥനാ​യ​ജ്ഞം രാ​വി​ലെ ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ​. ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ദി​വ്യ​ബ​ലി. പാ​വു​ന്പ ഇ​ട​വ​ക വി​കാ​രി ഫാ​. പ്രേം ​ഹെ​ൻ​റി മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും.
മാ​വേ​ലി​ക്ക​ര, കൊ​ല്ലം, ത​ങ്ക​ശേരി, കൊ​ട്ടി​യം, കാ​ഞ്ഞി​ര​കോ​ട്, ക​ട​വൂ​ർ, നീ​ണ്ട​ക​ര, ച​വ​റ സൗ​ത്ത് എ​ന്നീ ഫെ​റോ​ന​ക​ളി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ക പ്ര​തി​നി​ധി​ക​ളു​ടെ ജ​പ​മാ​ല സം​ഗ​മം നീ​ണ്ട​ക​ര കാ​ർ​മ​ൽ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ​. ആ​ൽ​ബ​ർ​ട്ട് പീ​റ്റ​ർ ഒസിഡി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 12ന് ​മ​ധ്യാ​ഹ്ന പൂ​ജ. ഫാ​.ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി സു​വി​ശേ​ഷ​ദൂ​ത് ന​ൽ​കും.
വൈ​കുന്നേരം അ​ഞ്ചി​ന് സാ​യാ​ഹ്ന കു​ർ​ബാ​ന. നീ​ണ്ട​ക​ര ഇ​ട​വ​ക വി​കാ​രി ഫാ​. ജ​ഗ​ദീ​ഷ് ലൂ​ർ​ദ്മാ​താ നൊ​വേ​ന ന​യി​ക്കും. സ​ന്ധ്യാ ന​മ​സ്കാ​ര ശേ​ഷം തെ​ളി​യി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും നടക്കും.