സു​കേ​ശ​നും മ​തി​ര ബാ​ല​ച​ന്ദ്ര​നും യു​വ​ക​ലാ​സാ​ഹി​തി പു​ര​സ്കാ​രം
Friday, July 12, 2019 11:16 PM IST
കൊ​ല്ലം: യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ മ​ണ​ലി​ൽ ജി.​നാ​രാ​യ​ണ​പി​ള്ള സാം​സ്കാ​രി​ക പു​ര​സ്കാ​ര​ത്തി​ന് ജി​ല്ലാ ലെ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ അ​ർ​ഹ​നാ​യി. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് അം​ഗീ​കാ​രം.
പി.​ആ​ർ.​ക​ർ​മ​ച​ന്ദ്ര​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് മ​തി​ര ബാ​ല​ച​ന്ദ്ര​ന്‍റെ അ​ശ്വ​ത്ഥാ​മാ​വ് എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും അ​ർ​ഹ​മാ​യി.
10,001 രൂ​പ വീ​ത​മാ​ണ് അ​വാ​ർ​ഡ്. ഇ​തു​കൂ​ടാ​തെ പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ്പ​വും പൊ​ന്നാ​ട​യും ന​ൽ​കി അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കും. ഡോ.​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, ച​വ​റ കെ.​എ​സ്.​പി​ള്ള, പ്ര​ഫ.​എ​സ്.​അ​ജ​യ​ൻ, ബാ​ബു പാ​ക്ക​നാ​ർ, പി.​ഉ​ഷാ​കു​മാ​രി, ശാ​സ്താം​കോ​ട്ട ഭാ​സ്, രാ​ജു​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ച്ച​ത്.
കൊ​ല്ല​ത്ത് 25ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ദ​സി​ൽ‌ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സാം​സ്കാ​രി​ക അ​വാ​ർ​ഡും ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പാ​രി​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യ സ​ദ​സി​ൽ മ​ന്ത്രി കെ.​രാ​ജു സാ​ഹി​ത്യ അ​വാ​ർ​ഡും സ​മ​ർ​പ്പി​ക്കും.
യു​വ​ക​സാ​സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ​സ്.​അ​ജ​യ​ൻ, സെ​ക്ര​ട്ട​റി ബാ​ബു പാ​ക്ക​നാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ഉ​ഷാ​കു​മാ​രി, ശാ​സ്താം​കോ​ട്ട ഭാ​സ്, രാ​ജു​കൃ​ഷ്ണ​ൻ, കൊ​ല്ലം സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നൂ​പ് ക​ട​ന്പാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.