ഐആർഇ ലോഡിംഗ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ന​ട​ത്തി
Saturday, July 13, 2019 12:03 AM IST
ച​വ​റ: ഐആ​ര്‍ഇ ക​മ്പ​നി​യി​ല്‍ ക​യ​റ്റി​യി​റ​ക്ക് തൊ​ഴി​ല്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി.​ക​മ്പ​നി​യി​ലെ ലോ​ഡി​ങ് ആ​ൻഡ് അ​ണ്‍​ലോ​ഡി​ങ് വ​ര്‍​ക്കേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ ഫോ​റ​ത്തി​ല്‍ തൊ​ഴി​ല്‍ ചെ​യ്ത് കൊ​ണ്ടി​രി​ക്ക​വെ മ​രി​ച്ചുപോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്ര​ത​ര്‍​ക്ക് നി​യ​മ​നം ന​ട​ത്ത​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ​ത്.
2018 മാ​ര്‍​ച്ച് 13 ന് ​കേ​ന്ദ്ര റീ​ജി​യ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ദീ​ര്‍​ഘ കാ​ല ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്പി​ട്ട​ത​നു​സ​രി​ച്ച് ആ​ശ്രി​ത നി​യ​മ​നം ഒ​രു മാ​സ​ത്തി​ന​കം ന​ട​ത്ത​ണം എ​ന്ന വ്യ​വ​സ്ഥ ക​മ്പി അ​ധി​കൃ​ത​ര്‍ പാ​ലി​ച്ചി​ട്ടി​ല്ല​ന്ന് സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു.​
ക​മ്പ​നി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​മ്പ​നി​പ്പ​ടി​ക്ക​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ജ​സ്റ്റി​ൻ ജോ​ൺ , സെ​ബാ​സ്റ്റ്യ​ന്‍, അം​ബ്രോ​സ്, ബാ​ബു, ക്രി​സ്റ്റ​ഫ​ര്‍, സേ​തു​നാ​ഥ​പി​ള​ള, സേ​വ്യ​ര്‍, മ​നോ​ഹ​ര​ന്‍, യോ​ഹ​ന്നാ​ന്‍, മൈ​ക്കി​ള്‍, ജൂ​ലി​യ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​
ക​മ്പ​നി ന​ല്‍​കി​യ വാ​ക്ക് പാ​ലി​ച്ചി​ല്ലെങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക് പോ​കു​മെ​ന്നും ഇ​ത് ഐആ​ര്‍ഇ യു​ടെ മൊ​ത്ത​ത്തി​ലു​ള​ള പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു.