നെ​ടു​വ​ത്തൂ​ർ ചാ​ലൂ​ക്കോ​ണ​ത്ത് വീ​ടി​ന് തീ​യി​ട്ട​താ​യി പ​രാ​തി
Monday, July 15, 2019 1:34 AM IST
കൊ​ട്ടാ​ര​ക്ക​ര : നെ​ടു​വ​ത്തൂ​ർ ചാ​ലൂ​ക്കോ​ണ​ത്ത് വീ​ടി​ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട​താ​യി പ​രാ​തി. ചാ​ലൂ​ക്കോ​ണം പു​ഷ്പ​ഗി​രി​യി​ൽ റ​ഫി (42) ന്‍റെ ​വീ​ടി​നാ​ണ് ശ​നി​യാ​ഴ്ച പുലർച്ചെ ഒ​ന്ന​രയോ​ടെ അ​ജ്ഞാ​ത​ർ തീ​യി​ട്ട​ത്.​

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വി​ശ്ര​മ മു​റി​യു​ടെ ജ​നാ​ല വ​ഴി​യാ​ണ് തീ ​അ​ക​ത്തേ​ക്കി​ട്ട​ത്. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ക​ട്ടി​ൽ പൂ​ർ​ണമാ​യും ക​ത്തി ന​ശി​ച്ചു. ജ​നാ​ല​യി​ലേ​ക്കും വാ​തി​ലി​ലേ​ക്കും തീ ​പ​ട​ർ​ന്നു. തീ ​ആ​ളി പ​ട​ർ​ന്ന​തോ​ട് കൂ​ടി വീ​ട്ടു​കാ​ർ ഉ​റ​ക്ക​മു​ണ​ർ​ന്ന് അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ക്കു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

നാ​ല്പ​ത് വ​ർ​ഷ​ത്തി​ന് മേ​ൽ പ​ഴ​ക്ക​മു​ള്ള ഓ​ടി​ട്ട വീ​ടാ​യി​രു​ന്നു റ​ഫി​യു​ടേ​ത്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. വൃ​ദ്ധ മാ​താ​വ് ഷ​രീ​ഫാ ബീ​വി​യും ഭാ​ര്യ​യും ര​ണ്ട് പി​ഞ്ച് കു​ട്ടി​ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ.

ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര പോലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോലീ​സെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. വി​വ​ര മ​റി​ഞ്ഞ ഗൃ​ഹ​നാ​ഥ​ൻ റ​ഫി ജോ​ലി സ്ഥ​ല​ത്ത് നി​ന്ന് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദ​പ​ര​മാ​യി ഇ​ട​പെ​ടു​ന്ന ത​നി​ക്ക് ശ​ത്രു​ക്ക​ൾ ആ​രും ത​ന്നെ​യി​ല്ലെ​ന്നും ത​ന്‍റെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലാ​യെ​ന്നും റ​ഫി പ​റ​യു​മ്പോ​ൾ നാ​ട്ടു​കാ​രും അ​ത് ഏ​റ്റു പ​റ​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.