ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ​ഠ​ന​ശി​ബി​ര​ത്തി​നു തു​ട​ക്ക​മാ​യി
Monday, July 15, 2019 1:36 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ളാ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പു​ന​ലൂ​ർ ജി​ല്ലാ പ​ഠ​ന​ശി​ബി​ര​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര ബ്രാ​ഹ്മ​ണ​സ​മൂ​ഹ മ​ഠം ഹാ​ളി​ൽ തു​ട​ക്ക​മാ​യി. സ​മി​തി ര​ക്ഷാ​ധി​കാ​രി സ്വാ​മി ദ​യാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സേ​വാ​ഭാ​ര​തി അ​ധ്യക്ഷ​ൻ ഡോ: ​എ​ൻ.​എ​ൻ.​മു​ര​ളി അധ്യക്ഷ​ത വ​ഹി​ച്ചു. ഡോ: ​ഹ​രീ​ന്ദ്ര​ബാ​ബു, അ​ജി​ത്, ഗോ​പി ഗോ​പു, രാ​ധാ​കൃ​ഷ്ണ​ൻ, തേ​മ്പ്ര വേ​ണു​ഗോ​പാ​ൽ, ശ​ശി​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​

തടിക്കാട്ട് പൈ​പ്പ് പൊ​ട്ടി
കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

അ​ഞ്ച​ൽ: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ഇ​ല്ല. ത​ടി​ക്കാ​ട് പു​ളി​മു​ക്കി​ലാ​ണ് കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്.
ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പാ​ണ് ത​ക​രാ​റി​ലാ​യ​ത്.​ ഇ​പ്പോ​ൾ വ​ൻ​തോ​തി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​നാ​യി നാ​ട്ടു​കാ​ർ ചു​വ​ന്ന പ്ലാ​സ്റ്റി​ക് ചാ​ക്ക് നാ​ട്ടി അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.​ദി​വ​സേ​ന ധാ​രാ​ളം കു​ടി​വെ​ള്ളം ഇ​തു​വ​ഴി ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു