റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാറിടിച്ച് മ​രി​ച്ചു
Monday, July 15, 2019 2:01 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാറിടിച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി ജ​ഗ​ദീ​ഷ് ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ല്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ജ​ഗ​ദീ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​രി​ച്ചു. തെ​ങ്ങു​ക​ള്‍ പി​ടി​ച്ച് കെ​ട്ടു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന ജ​ഗ​ദീ​ഷ് ച​വ​റ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു