സ്റ്റെ​പ്സ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Monday, July 22, 2019 12:43 AM IST
കൊല്ലം: ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ലാ ടിബി സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ണ്ട​റ എ​ല്‍എംഎ​സ്ബി​ബി ആ​ശു​പ​ത്രി​യി​ല്‍ സ്റ്റെ​പ്സ് സെ​ന്‍റര്‍ ആ​രം​ഭി​ച്ചു.
ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ന്ന​പോ​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യും രോ​ഗ​വി​മു​ക്തി​യും ഉ​റ​പ്പ് ന​ല്‍​കു​ന്ന പ​ദ്ധ​തി ആ​ണ് സ്റ്റെ​പ്സ്.
ജി​ല്ലാ ടിബി ഓ​ഫീ​സ​ര്‍ ഡോ. ​എം.​എ​സ്. അ​നുസെ​ന്‍റര്‍ ലോ​ഗോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ലി​സ​ബ​ത്ത് ജോ​ണ്‍ സ​ക്ക​റി​യ​ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ 22ാം മ​ത് സ്റ്റെ​പ്സ് സെ​ന്‍റ​ര്‍ ആ​ണ് എ​ല്‍എംഎ​സ് ആ​ശു​പ​ത്രി​യെ​ന്ന് ടി ​ബി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫി​സി​ഷ്യ​ന്‍ ഡോ. ​സി​ജോ ജോ​ണ്‍, സ്റ്റെ​പ്സ് ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ര്‍​മ്മ​ല്‍ എം. ​കു​മാ​ര്‍, ടി.​ബി ട്രീ​റ്റ്മെ​ന്‍റ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​സ്. ഷീ​ജ, ഡിആ​ര്‍ടിബി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.