ദു​രി​താ​ശ്വാ​സ പ്ര​വാ​ഹം തു​ട​രു​ന്നു; എ​ട്ട് ലോ​ഡ് അവശ്യസാധനങ്ങൾ അ​യ​ച്ചു
Tuesday, August 13, 2019 11:03 PM IST
കൊല്ലം: പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ല്‍ സ​ഹാ​യം എ​ത്തി​ക്കാ​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ടി. ​എം. വ​ര്‍​ഗീ​സ് ഹാ​ളി​ലെ പ്ര​ധാ​ന ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം തു​ട​രു​ന്നു. ഇ​തു​വ​രെ എ​ട്ടു ലോ​ഡു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് അ​യ​ച്ച​ത്. ശേ​ഷി​ക്കു​ന്ന പ്ര​ള​യ​സ​ഹാ​യ വ​സ്തു​ക്ക​ളും പു​തു​താ​യി എ​ത്തി​ക്കു​ന്ന​വ​യും വ​രും​ദി​വ​സ​ങ്ങ​ളി​ലാ​യി ക​യ​റ്റി അ​യ​ക്കും. താ​ലൂ​ക്ക്ത​ലം, സം​ഘ​ട​ന​ക​ള്‍, ക്ല​ബു​ക​ള്‍ എ​ന്നി​വ മു​ഖേ​ന​യും വ്യ​ക്തി​ക​ളി​ല്‍ നി​ന്നു​മാ​ണ് കൂ​ടു​ത​ലാ​യി സ​ഹാ​യം എ​ത്തു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​യി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. സ​ഹാ​യ വ​സ്തു​ക്ക​ള്‍ ക്രോ​ഡീ​ക​രി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി കാ​ലാ​വ​ധി​യും പ​രി​ശോ​ധി​ച്ച് ക​യ​റ്റി​വി​ടു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ജീ​വ​മാ​ണ്. പ​ല​ത​രം ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും അ​തൊ​ക്കെ ത​ള്ളി​ക​ള​ഞ്ഞാ​ണ് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി ഭൂ​രി​പ​ക്ഷ​വും പ്ര​യ​ത്‌​നി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മ​ന്ത്രി സം​തൃ​പ്തി അ​റി​യി​ച്ചു.

സാ​ധ്യ​മാ​യ തോ​തി​ല്‍ ചെ​റു​സ​ഹാ​യ​ങ്ങ​ള്‍ കൈ​ക​ളി​ലേ​ന്തി​യും വാ​ഹ​ന​ങ്ങ​ളി​ല്‍ നി​റ​ച്ചും ഒ​ട്ടേ​റെ​പ്പേ​രാ​ണ് ഇ​ന്ന​ലെ​യും എ​ത്തി​യ​ത്. പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം​വി​ത​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് നാ​ല് ലോ​ഡ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. മ​ല​പ്പു​റ​ത്തേ​ക്ക് ര​ണ്ടും വ​യ​നാ​ട്ടി​ലേ​ക്ക് ഒ​രു ലോ​ഡും കൊ​ണ്ടു​പോ​യി. ഒ​രു ലോ​റി നി​റ​യെ കൂ​ടി​വെ​ള്ള​വും കോ​ഴി​ക്കോ​ട്ടേ​ക്ക് അ​യ​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്താ​ണ് എ​ത്തി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നാ​യു​ള്ള ക്ലീ​നിം​ഗ് വ​സ്തു​ക്ക​ള്‍ കൂ​ടു​ത​ലാ​യി സ​മാ​ഹ​രി​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​വ​രം കൈ​മാ​റു​ന്ന​ത്. വ​സ്ത്ര​ങ്ങ​ളും, ക്ലീ​നി​ങ് ലോ​ഷ​നു​ക​ളും, ബ​ക്ക​റ്റ്, മ​ഗ്ഗ്, ഡെ​റ്റോ​ള്‍, മോ​പ്പ്, ചൂ​ല്‍ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​മാ​യി.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ ഇ​വി​ടെ സേ​വ​ന സ​ന്ന​ദ്ധ​രാ​യി 500ലേ​റെ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.