ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ എ​സ്എ​സ് സ​മി​തി ന​ട​ത്തു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് 25 വ​ർ​ഷം
Wednesday, August 14, 2019 11:00 PM IST
കൊ​ല്ലം: എ​സ്എ​സ് സ​മി​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​ള്ള അ​ന്ന​ദാ​ന​ത്തി​ന് ഇന്ന് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 1994 ഓ​ഗ​സ്റ്റ് 15നാ​ണ് അ​ന്ന​ദാ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഒ​രു നേ​രം ന​ൽ​കി വ​രു​ന്ന അ​ന്ന​ദാ​ന പ​ദ്ധ​തി ഇ​ന്നു​വ​രെ മു​ട​ക്കം കൂ​ടാ​തെ ന​ട​ന്നു​വ​രു​ന്നു.

ഹ​ർ​ത്താ​ലി​ലോ ബ​ന്ദി​ലോ പ്ര​ള​യ​ത്തി​ലോ പോ​ലും അ​ന്ന​ദാ​ന​ത്തി​ന് ത​ട​സം വ​ന്നി​ട്ടി​ല്ല. നൂ​റു​പേ​ർ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്തു തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ൽ ദി​നം തോ​റും അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു. കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പം താ​ത്ക്കാ​ലി​ക ഷെ​ഡി​ലാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്തു തു​ട​ങ്ങി​യ​ത്.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കു​ശേ​ഷം താ​മ​സി​ക്കു​വാ​ൻ വീ​ടി​ല്ലാ​ത്ത അ​നാ​ഥ​രാ​യ വൃ​ദ്ധ​ർ​ക്കും തെ​രു​വി​ൽ അ​ല​യു​ന്ന മാ​ന​സി​ക രോ​ഗി​ക​ൾ​ക്കും വേ​ണ്ടി 1998 ഓ​ഗ​സ്റ്റ് 15ന് ​മ​യ്യ​നാ​ട് കേ​ന്ദ്ര​മാ​യി എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​പ്പോ​ൾ ഇ​വി​ടെ 450 സ​ഹോ​ദ​ര​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്നു.

ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​വ​ർ​ക്കു​വേ​ണ്ടി കൊ​ട്ടി​യ​ത്ത് എ​സ്എ​സ് സ​മി​തി മാ​ന​സി​ക ആ​രോ​ഗ്യ പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​ർ​ത്തി​ക്കു​ന്നു. ഇ​വി​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത ജീ​വി​ത പ​രി​ശീ​ല​ന​വും ന​ൽ​കി വ​രു​ന്നു. പാ​വ​പ്പെ​ട്ട മാ​ന​സി​ക രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ക്കു​ക എ​ന്ന​ത് എ​സ് എ​സ് സ​മി​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ്യ​മാ​ണെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​റ​ഞ്ഞു.