ഖാ​ദി ഓ​ണം മേ​ള നാളെമു​ത​ല്‍
Wednesday, August 14, 2019 11:00 PM IST
കൊല്ലം: ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ണി​നി​ര​ത്തി കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡും അം​ഗീ​കൃ​ത ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി നാളെ മു​ത​ല്‍ സെ​പ്തം​ബ​ര്‍ 10 വ​രെ ഓ​ണം മേ​ള സം​ഘ​ടി​പ്പി​ക്കും.
തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റും/​ഡി​സ്‌​ക്കൗ​ണ്ടും സ​ര്‍​ക്കാ​ര്‍/​അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വും ല​ഭി​ക്കും.
ഓ​രോ 1000 രൂ​പ​യു​ടെ പ​ര്‍​ച്ചേ​സി​നും സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ല​ഭി​ക്കും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 10 പ​വ​ന്‍ സ്വ​ര്‍​ണ്ണ നാ​ണ​യം ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ച് പ​വ​നും സ്വ​ര്‍​ണ്ണ നാ​ണ​യം (ഓ​രോ​രു​ത്ത​ര്‍​ക്ക്) ന​ല്‍​കും.
മൂ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ നാ​ണ​യ​വും (12 പേ​ര്‍​ക്ക്) ന​ല്‍​കും. ജി​ല്ല​യി​ല്‍ ആ​ഴ്ച്ച തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 3000, 2000, 1000 രൂ​പ​യു​ടെ ഗി​ഫ്റ്റ് കൂ​പ്പ​ണും ന​ല്‍​കും.
ഖാ​ദി ബോ​ര്‍​ഡിന്‍റെ കൊ​ല്ലം ക​ര്‍​ബ​ല, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന വി​ല്പ​ന​ശാ​ല​യി​ലും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും.