കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ളെ എക്സൈസ് പിടികൂടി
Wednesday, August 14, 2019 11:00 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ​ത്ത് ലി​റ്റ​ർ ചാ​രാ​യ​വും 70 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ഓ​ണം സെ​പ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ന​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചാ​രാ​യ​വും, കോ​ട​യും​വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.
കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് ക​രി​ച്ചാ​ലി​ൽ പ​ടീ​റ്റ​തി​ൽ സ​ന്തേ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ വാ​റ്റി കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​യാ​ൾ നേ​ര​ത്തെ​യും ചാ​രാ​യ കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സ്ഥി​ര​മാ​യി മ​ദ്യം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ എ​ക്സൈ​സ് ര​ഹ​സ്യ​മാ​യി നീ​രി​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സി​ഇ​ഒ​മാ​രാ​യ ബി. ​ശി​കു​മാ​ർ, എ​സ്.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.