പ്ര​ള​യ​ദു​രി​താ​ശ്വാ​സ​വു​മാ​യി കോ​ര്‍​പ​റേ​ഷ​നും
Wednesday, August 14, 2019 11:30 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​തം അ​ന​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ സ​ഹാ​യ വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് അ​വ​ശ്യ​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​യ​ച്ചു. അ​രി, കു​ടി​വെ​ള്ളം, തു​ണി​ത്ത​ര​ങ്ങ​ള്‍, ടൂ​ത്ത്‌​പേ​സ്റ്റ്, ബ്ര​ഷ്, സോ​പ്പ്, ലോ​ഷ​ന്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ടു ലോ​റി​ക​ളാ​ണ് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.
കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍, സ​ന്ന​ദ്ധ-​യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച സ​ഹാ​യ വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​ന​ങ്ങ​ള്‍ മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. പ്രി​യ​ദ​ര്‍​ശ​ന്‍, സെ​ക്ര​ട്ട​റി കെ. ​ഹ​രി​കു​മാ​ര്‍, ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ ജി. ​മു​ര​ളി, എ​ന്‍.​എ​സ്. ഷൈ​ന്‍, ജി.​എ​സ്. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ഹാ​യ​വു​മാ​യി ഡ്രൈ​വ​ർ​മാ​രും

കൊല്ലം: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ഡ്രൈ​വ​ർ​മാ​രും. ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് വി​ഭ​വ ശേ​ഖ​ര​ണം ന​ട​ത്തി പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ, കു​ടി​വെ​ള്ളം, ബേ​ബി ഫു​ഡ് എ​ന്നി​വ ഇ​വ​ർ ശേ​ഖ​രി​ച്ചു ന​ൽ​കു​ന്നു.
പൊ​തു ജ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വി​ഭ​വ​ങ്ങ​ളു​മാ​യി സം​ഘം ഇ​ന്ന് പു​റ​പ്പെ​ടും.