ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും പി​ടി​യി​ൽ
Wednesday, August 14, 2019 11:30 PM IST
അ​ഞ്ച​ൽ: ഭാ​ര്യ​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെന്ന പ​രാ​തി​യി​ല്‍ ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ പി​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. വ​ട​മ​ണ്‍ സ്വ​ദേ​ശി​യാ​യ ബി​ന്ദു എ​ന്ന യു​വ​തി​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും വ​ട​മ​ണ്‍ ചെ​മ്പ​ൻ​കോ​ട് ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ് (41) പി​താ​വ് ന​ട​രാ​ജ​ൻ (60) എ​ന്നി​വ​രെ അ​ഞ്ച​ൽ സി ​ഐ സി.എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വാ​ഴ്ച​യാ​ണ് സം​ഭ​വം.
പോ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്‌ ചെ​യ്തു. കു​ടു​ംബ വ​ഴ​ക്കാ​ണ് ‍ സംഭവത്തിന് പിന്നിലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.