ക​ല​യ്ക്കോ​ട് സ്കൂ​ളി​ൽ 49 വ​ർ​ഷം മു​ന്പു​ള്ള ഒ​ന്നാം ക്ലാ​സു​കാ​ർ ഒ​ത്തു​കൂ​ടി
Friday, August 16, 2019 11:30 PM IST
പ​ര​വൂ​ർ : പൂ​ത​ക്കു​ളം ക​ല​യ്ക്കോ​ട് ഗ​വ​ൺ​മെ​ൻ​റ് യു​പി സ്കൂ​ളി​ലെ 1971 വ​ർ​ഷ ബാ​ച്ചി​ലെ ഒ​ന്നാം ക്ലാ​സു​കാ​ർ 49 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​വ​രു​ടെ ക​ലാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. എ​ഴു​പ​ത്തി​മൂ​ന്നാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വി​ജ​യ​കു​മാ​രി നി​ർ​വ​ഹി​ച്ചു . സ്കൂ​ളി​ലെ അ​ന്ന​ത്തെ അ​ധ്യാ​പ​ക​രാ​യ വ​ന​ജാ​ക്ഷി, രാ​ജേ​ശ്വ​രി, ന​ട​രാ​ജ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ഭാ​വി പ​രി​പാ​ടി​ക​ൾ ലെ​ഫ്റ്റ​ന്‍റ് കേ​ണ​ൽ രാ​ധാ​കൃ​ഷ്ണ​ൻ വി​ശ​ദീ​ക​രി​ച്ചു. മോ​ഹ​ന​ൻ , സു​നി​ൽ​കു​മാ​ർ, സ​തീ​ഷ്, ജ​യ​ന്തി കൃ​ഷ്ണ, സു​ഷ​മ,സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ സം​ഭാ​വ​ന​യാ​യി സ്കൂ​ളി​ന് 100 ക​സേ​ര​ ന​ൽ​കി. കു​ട്ടി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണ​വും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ദ്യ​യു​മൊ​രു​ക്കി.