ന​ട​പ്പാ​ത​​യും വ​ഴി​വി​ള​ക്കും ഉ​ദ്ഘാ​ട​നം ചെയ്തു
Friday, August 16, 2019 11:30 PM IST
ച​വ​റ: സ്‌​കൂ​ൾ മൈ​താ​ന​ത്തി​ൽ നി​ർ​മ്മി​ച്ച ന​ട​പ്പാ​ത​യു​ടേ​യും വ​ഴി​വി​ള​ക്കി​ന്‍റേ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​ശ്വ​സ​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ മൈ​താ​നം സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ഇ​നി തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടാ​തെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഇ​വി​ടെ സു​ര​ക്ഷി​ത​മാ​യി വ്യാ​യാ​മം മു​റ​ക​ള്‍ ചെ​യ്യാം.
എ​ന്‍. വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക രീ​തി​യ​ലു​ള​ള ന​ട​പ്പാ​ത ഒ​രു​ക്കി​യ​ത്. മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കി മൈ​താ​ന​ത്തി​ന് ചു​റ്റും എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളും സ്ഥാ​പി​ച്ചു. രാ​വി​ലെ വ്യാ​യാ​മ​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ചാ​യ​യും ന​ല്‍​കും.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​യാ​മ മു​റ​ക​ള്‍ പ​ഠി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ജീ​വി​ത ശൈ​ലി രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്ന് ന​ല്‍​കാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും മൈ​താ​ന​ത്ത് ല​ഭി​ക്കു​ന്നു​ണ്ട്. ചാ​യ ന​ൽ​കു​ന്ന​തും മൈ​താ​നം ശു​ചി​യാ​ക്കു​ന്ന​തും കെ​എം​എം​എ​ല്‍ ക​മ്പ​നി വ​ക​യാ​ണ്. മു​പ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് മൈ​താ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്‌. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍ വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു.
വ്യാ​യാ​മ​ത്തി​നാ​യി​ട്ടാ​ണ് ന​ട​പ്പാ​ത സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ എ ​പ​റ​ഞ്ഞു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും കാ​യി​ക പ്ര​തി​ഭ​ക​ളെ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ സ്്കൂ​ൾ ഗ്രൗ​ണ്ടി​നെ മാ​റ്റും. ന​ട​ക്കാ​നാ​യി എ​ത്തു​ന്ന​വ​ർ അ​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം പോ​ലെ സ്കൂ​ൾ മൈ​താ​ന​ത്തെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി പി​ള്ള അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ത്തേ​ഴം , ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​സ്. ശാ​ലി​നി, എ​സ് ശോ​ഭ, കെ ​എ നി​യാ​സ്, ജെ ​അ​നി​ൽ, പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​മു​ദീ​ൻ, പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ജോ​ർ​ജ് കു​ട്ടി, പ്രി​ൻ​സി​പ്പൽ ഷൈ​ല, പി ​റ്റി എ ​പ്ര​സി​ഡ​ന്‍റ് ജ്യോ​തി​കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.