പോ​ലി​സ് സേ​ന​യി​ൽ കു​റ്റ​വാ​ളി​ക​ളെ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ഡിജിപി
Friday, August 16, 2019 11:30 PM IST
കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് സേ​ന​യി​ൽ കു​റ്റ​വാ​ളിക​ളെ​യും തെ​റ്റു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ​യു വെ​ച്ചു പൊ​റുു​പ്പി​ക്കില്ലെ​ന്ന് സം​സ്ഥാാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്് നാ​ഥ് ബ​ഹ്റ.
ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന:​പൂ​ർ​വം തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. കൊ​ട്ടാ​ര​ക്ക​ര​യി​ൽ പോലീ​സ് അ​ദാ​ല​ത്തി​ന് ശേ​ഷം മാ​ധ്യമ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലും അ​ല്ലാ​തെ​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ര​വ​ധി തെ​റ്റു​ക​ളു​ണ്ടാ​കാം. ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വും മ​റ്റും കേ​സു​ക​ളു​ടെ തു​ട​ർന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​തും ഗൗ​ര​വ​മു​ള്ള​താ​ണ്.
ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ പ​ല​തും കൊ​ല​പാ​ത​ക​മാ​ണെ​ന്നു​ള്ള പ​രാ​തി​ക​ൾ ല​ഭി​ച്ചു. ഇ​വ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ നേ​രി​ൽ കേ​ൾ​ക്കാ​നാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.
അ​ത് വ​ലി​യ അ​നു​ഭ​വ​മാ​യി മാ​റു​ക​യാ​ണ്. പ​ല പോ​രാ​യ്മ​ക​ളും മ​ന​സി​ലാ​ക്കാ​നും ന​ല്ല നി​ർ​ദേശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞു.​ മ​റ്റു പോ​ലീ​സ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പ​രാ​തി​ക​ളാ​ണ് കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു. അ​ച്ഛ​ന​മ്മ​മാ​രെ മ​ക്ക​ൾ നോ​ക്കു​ന്നി​ല്ലെ​ന്ന നി​ര​വ​ധി പ​രാ​തി ല​ഭി​ച്ചു. ഇ​ത് ഗൗ​ര​വ​മാ​യി കാ​ണു​ന്നു.
ന​ട​പ​ടി മാ​ത്ര​മ​ല്ല, ബോ​ധ​വ​ത്ക​ര​ണ​വും ആ​വ​ശ്യ​മാ​ണ്. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ മ​റ്റു ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്നും ഡിജിപി പ​റ​ഞ്ഞു.