സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, August 16, 2019 11:30 PM IST
കൊല്ലം: പ്ര​കൃ​തി​ക്ഷോ​ഭം നാ​ശം വി​ത​ച്ച ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു പു​ന​ലൂ​ര്‍ അ​യ്യ​ന്‍​കാ​ളി മെ​മ്മോ​റി​യ​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് (​അ​ക്മാ​സ്) കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും. അ​ക്മാ​സ് കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി. മൃ​ദു​ല നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ളേ​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് ക്ല​ബ്, ക​മ്മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ക്ല​ബ് എ​ന്നി​വ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ മു​പ്പ​തം​ഗ സം​ഘ​മാ​ണ് സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ തു​റ​ന്ന ക​ള​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.
അ​രി, പ​ഞ്ച​സാ​ര, തേ​യി​ല, ക​റി​പൗ​ഡ​റു​ക​ള്‍ എ​ന്നീ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളാ​യ സോ​പ്, ലോ​ഷ​ന്‍, ചൂ​ലു​ക​ള്‍, ഡെ​റ്റോ​ള്‍ എ​ന്നി​വ​യും തു​ണി​ത്ത​ര​ങ്ങ​ളും സാ​നി​റ്റ​റി നാ​പ്കി​നു​ക​ളു​മാ​ണ് ക്യാ​മ്പി​ലെ​ത്തി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ നി​ല​യ്ക്കും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രി​ല്‍ നി​ന്നും കോ​ളേ​ജ് പ​രി​സ​ര​ത്തെ വീ​ടു​ക​ളും ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ക​ള​ക്ഷ​നും മാ​നേ​ജ്‌​മെ​ന്‍റിന്‍റെ ധ​ന​സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ സം​ഘ​ടി​പ്പി​ച്ച​ത്. അ​ക്മാ​സ് കോ​ളേ​ജ് എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ തേ​ജ​സ് ന​മ്പൂ​തി​രി, ക​മ്മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ക്ല​ബ് ക​ണ്‍​വീ​ന​ര്‍ അ​നീ​ഷ് ച​ന്ദ്ര​ന്‍, സ്റ്റു​ഡ​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ അ​ഭി​ജി​ത്, ഫ​ഹ​ദ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.
നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം. ചാ​ത്ത​ന്നൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍ ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​ന്നാ​യി പ​തി​നൊ​ന്നാ​യി​ര​ത്തി​ല്‍​പ്പ​രം എ​ന്‍എ​സ്​എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് സ​മാ​ഹ​രി​ച്ച അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മാ​മോ​നി ഡോ​ലേ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി.​ബി. ബി​നു, പി.​എ.​സി മാ​രാ​യ സ​ലീം, എ​ല്‍. ഗ്ലാ​ഡി​സ​ണ്‍, ജി​ഹാ​ദ്, പ്രാ​കാ​ശ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, വോ​ള​ന്‍റി​യേ​ഴ്‌​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.