നി​ർ​ത്തി​യി​ട്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് വ​ല​ത്തോ​ട്ടെ​ടു​ത്തു: ബ​സി​ൽ ത​ട്ടി ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി റോ​ഡി​ലേ​ക്ക് വീ​ണ ലോ​റി​ത​ട്ടി മ​രി​ച്ചു
Saturday, August 17, 2019 12:38 AM IST
കു​ണ്ട​റ: അ​ശ്ര​ദ്ധ​മാ​യി വ​ല​ത്തോ​ട്ടെ​ടു​ത്ത കെ​എ​സ്​ആ​ർ​ടി​സി ബ​സി​ൽ​ത​ട്ടി വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി എ​തി​രേ​വ​ന്ന ച​ര​ക്കു​ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. കു​ഴി​മ​തി​ക്കാ​ട് സി​ന്ധൂ​രം വീ​ട്ടി​ൽ മു​ൻ​സൈ​നി​ക​ൻ ഷാ​ജി​യു​ടെ​യും സി​ന്ധു​വ​ന്‍റെ​യും മ​ക​ൻ കൊ​ല്ലം എ​സ്.​എ​ൻ.​കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി അ​ഭി​ജി​ത് (18) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈകുന്നേരം 4.30ഓ​ടെ മുക്കട ജംഗ്ഷനിലായിരുന്നു അ​പ​ക​ടം. അ​ഭി​ജി​ത് ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ സി​ഗ്ന​ൽ ന​ൽ​കാ​തെ പെ​ട്ടെ​ന്ന് വ​ല​ത്തേ​ക്കു​തി​രി​ച്ച ബ​സി​ൽ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ന് വ​ല​തു​വ​ശ​ത്തേ​ക്കു​വീ​ണ അ​ഭി​ജി​ത്തി​നെ എ​തി​രേ​വ​ന്ന ച​ര​ക്കു​ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: അ​നാ​മി​ക.