സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
Sunday, August 18, 2019 10:47 PM IST
കൊല്ലം: എം​പ്ലോ​യ്‌​മെന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​ഴി ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ങ്ങ​ളാ​യ കെ​സ്‌​റു, മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ് ജോ​ബ് ക്ല​ബ് എ​ന്നീ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ 2019-20 വ​ര്‍​ഷ​ത്തേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കെ​സ്‌​റു പ​ദ്ധ​തി​യി​ലേ​ക്ക് എം​പ്ലോ​യ്‌​മെന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ല​വി​ലു​ള്ള 21നും 50 ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല.
ബി​രു​ദ​ധാ​രി​ക​ളാ​യ വ​നി​ത​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള​വ​ര്‍, ഐടിഐ, ​ഐടി ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വി​വി​ധ ട്രേ​ഡു​ക​ളി​ല്‍ പ​രി​ശീ​ല​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. പ​ര​മാ​വ​ധി വാ​യ്പാ തു​ക ഒ​രു ല​ക്ഷം രൂ​പ. വാ​യ്പ​യു​ടെ 20 ശ​ത​മാ​നം സ​ബ്‌​സി​ഡി​യാ​യി സം​രം​ഭ​ക​രു​ടെ ലോ​ണ്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കും.
മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ് ജോ​ബ് ക്ല​ബ്ബ് പ​ദ്ധ​തി​യി​ലേ​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ല​വി​ലു​ള്ള 21നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പി​ന്നാ​ക്ക/​പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും. കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല.
ഒ​രോ ജോ​ബ് ക്ല​ബി​ലും ര​ണ്ട് പേ​രി​ല്‍ കു​റ​യാ​ത്ത അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു ജോ​ബ് ക്ല​ബ്ബി​ന് പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ക്കും. 25 ശ​ത​മാ​നം (പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ) സ​ബ്‌​സി​ഡി ല​ഭി​ക്കും.
ജി​ല്ല​യി​ലെ ദേ​ശ​സാ​ല്‍​കൃ​ത/​ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ള്‍ സം​സ്ഥാ​ന/​ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, കെഎ​സ്എ​ഫ്ഇ, ​മ​റ്റ് പൊ​തു​മേ​ഖ​ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലോ അ​ത​ത് ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ്് ഓ​ഫീ​സു​ക​ളി​ലോ സ​മ​ര്‍​പ്പി​ക്കാം.