വാ​യ​ന വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​വേ​ക​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​യ്ക്കു​ന്നു
Sunday, August 18, 2019 11:26 PM IST
കു​ണ്ട​റ: വാ​യ​ന വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​വേ​ക​ത്തി​ന്‍റേ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​ത്തു​ക​ൾ വി​ത​യ്ക്കു​ന്നു​വെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ. കേ​ര​ള​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് ദീ​പി​ക ദി​ന​പ​ത്രം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ന്മ​യു​ടെ വി​ള​നി​ല​മാ​യ ദീ​പി​ക സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ൾ​ക്കെ​തി​രെ എ​ന്നും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള പ​ത്ര​മു​ത്ത​ശി​യാ​ണ്. മ​നു​ഷ്യ​മ​ന​സു​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ദീ​പി​ക വ​ഹി​ച്ചി​ട്ടു​ള്ള പ​ങ്ക് പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. ബി. ​ലീ​നാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ണ്ട​റ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹെ​ൻ​റി ജോ​ൺ ക​ല്ല​ട, കൊ​ല്ലം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സു​ധീ​ർ തോ​ട്ടു​വാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. മ​ണി​വ​ർ​ണ​ൻ, പൗ​ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.ശി​വ​ദാ​സ​ൻ പി​ള്ള, സെ​ക്ര​ട്ട​റി കെ.​ബി. മാ​ത്യു, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം വൈ. ​ഫി​ലി​പ്പോ​സ്, മു​ള​വ​ന, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ. ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.