കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു​ള്ള പി​ന്തു​ണ സി​പി​എം പി​ൻ​വ​ലി​ക്കും
Sunday, August 18, 2019 11:26 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​ഐ പ്ര​തി​നി​ധി ജെ. ​ക്ലീ​റ്റ​സി​നു​ള്ള പി​ന്തു​ണ സി​പി​എം പി​ൻ​വ​ലി​ക്കും. സി​പി​എ​മ്മി​ന്‍റെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും അ​ടി​യ​ന്തി​ര​യോ​ഗ​മാ​ണ് പ്ര​സി​ഡ​ന്‍റ് സി​പി​ഐ​യി​ലെ ജെ. ​ക്ലീ​റ്റ​സി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന​റി​യു​ന്നു.
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക്ലീ​റ്റ​സ് രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന് ഉ​പ​ദ്ര​വ​ക​ര​മാ​യ ത​ര​ത്തി​ൽ പെ​രു​മാ​റു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മു​ണ്ടാ​യ വ​നി​താ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​മാ​ണ് സി​പി​എ​മ്മി​ന്‍റെ പ്ര​സി​ഡ​ന്‍റി​നു​ള്ള പി​ന്തു​ണ പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. സി​പി​എം-​ആ​റ്, സി​പി​ഐ-​നാ​ല്, യു​ഡി​എ​ഫ്-​നാ​ല്, ബി​ജെ​പി - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.
ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് 21ന് ​ജ​ന​ങ്ങ​ളോ​ട് അ​തി​ക്ര​മം കാ​ട്ടു​ന്ന പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സി​ന്‍റെ രാ​ജി​യും പോ​ലീ​സ് ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ചും പ്ര​തി​ഷേ​ധ​യോ​ഗ​വും തീ​രു​മാ​നി​ച്ചി​രു​ന്നു.