വ​യോ​ധി​ക​നെ ക​ല്ല​ട​യാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, August 19, 2019 1:00 AM IST
പ​ത്ത​നാ​പു​രം: കാ​ണാ​താ​യ വ​യോ​ധി​ക​നെ ക​ല്ല​ട​യാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പി​റ​വ​ന്തൂ​ര്‍ ക​മു​കും​ചേ​രി ഷൈ​ജു നി​വാ​സി​ല്‍ എ​സ്. കെ. ​ഭാ​സ്ക​ര​നെ(74)​യാ​ണ് ക​ല്ല​ട​യാ​റ്റി​ലെ മ​റ്റ​ത്ത് ക​ട​വി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ലി​ക്കാ​ട്ടൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഭാ​സ്ക​ര​നെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ഇ​യാ​ളു​ടെ ചെ​രി​പ്പു​ക​ളും ക​ണ്ടെ​ത്തി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നെ​ടു​വ​ന്നൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി. ശ​നി​യാ​ഴ്ച്ച പ​ക​ല്‍ മു​ഴു​വ​നും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ നാ​ട്ടു​കാ​രാ​ണ് മ​റ്റ​ത്ത് ക​ട​വി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം രാ​ത്രി ഏ​ഴോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​രാ​ജ​മ്മ. മ​ക്ക​ൾ: ജ​യ​ൻ, ഷൈ​ജു, ബി​ജു. മ​രു​മ​ക്ക​ൾ: മി​നി, മാ​യ, സ​രി​ത.