മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2019 10:53 PM IST
ച​വ​റ: പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് കെ​എം​എം​എ​ൽ ക​മ്പ​നി​യു​ടെ നേതൃത്വത്തിൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റൂ​ർ, മേ​ക്കാ​ട്, പ​ന്മ​ന, പൊ​ന്മ​ന, ക​ള​രി, കോ​ലം, പോ​രൂ​ക്ക​ര എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് എ​ല്ലാ മാ​സ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പ് ചി​റ്റൂ​ർ, മേ​ക്കാ​ട് വാ​ർ​ഡു​ക​ളി​ലെ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി വ​രു​ന്ന​ത്.

ഹൃ​ദ​യം, ശ്വാ​സ​കോ​ശം, അ​ല​ർ​ജി, ത്വ​ക്ക്, ര​ക്ത​സ​മ്മ​ർ​ദ്ധം, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, തൈ​റോ​യി​ഡ് എ​ന്നീ വി​വി​ധ​ങ്ങ​ളാ​യ രോ​ഗ​ങ്ങ​ൾ​ക്കും, പീ​ഡി​യാ​ട്രി​ക് മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ എ​ന്നി​വ​യ്ക്കും ക്യാ​മ്പി​ൽ മ​രു​ന്നു​ക​ൾ ന​ൽ​കി വ​രു​ന്നു.

മെ​ഡി​ക്ക​ൽ ക്യാ​മ്പ് കൂ​ടാ​തെ ച​വ​റ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ ഓ​രോ വ​ർ​ഷ​വും രണ്ടര ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ, ര​ണ്ട് ഡോ​ക്ട​ർമാ​ർ, ഫാ​ർ​മ​സി​സ്റ്റ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻഡ​ർ, സെ​ക്യൂ​രി​റ്റി, എ​ന്നി​വ​രു​ടെ വേ​ത​നം, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​മ്പ​നി വാ​ങ്ങി ന​ൽ​കി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ ശ​മ്പ​ള​വും ക​മ്പ​നി ന​ൽ​കി വ​രു​ന്നു.

കൂ​ടാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് 15000, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് 15000, കി​ഡ്നി മാ​റ്റി​വെ​യ്ക്കേ​ണ്ട രോ​ഗി​ക​ൾ​ക്ക് 25000, മ​റ്റ് ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച രോ​ഗി​ക​ൾ​ക്ക് 7500 രൂ​പ​യും ചി​കി​ത്സ ധ​ന​സ​ഹാ​യ​മാ​യും, പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്‍റ​ർ രോ​ഗി​ക​ൾ​ക്ക് സ്നേ​ഹാ​മൃ​തം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും എ​ല്ലാ മാ​സ​വും ന​ൽ​കു​ന്ന​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.