എം​സി ​റോ​ഡി​ലെ മു​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ അ​പ​ക​ട​ക്കെ​ണിയാകുന്നു
Monday, August 19, 2019 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി ​റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ൽ​മൂ​ടി​ക​ൾ ഇ​ള​ക്കി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന ഓ​ട​ക​ൾ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി. മൂ​ടി​ക​ൾ ഇ​ള​ക്കി മാ​റ്റി​യി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ പു​ന:​സ്ഥാ​പി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഓ​ട​യി​ൽ വീ​ണ് അ​പ​ക​ടമുണ്ടാകുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.
കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലും വാ​ള​ക​ത്തും​ മൈ​ല​ത്തും ഇ​ത്ത​രം തു​റ​സാ​യ ഓ​ട​ക​ളു​ണ്ട്. വാ​ള​കം ജം​ഗ്ഷ​നി​ൽ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​നു തൊ​ട്ടു മു​ന്നി​ലാ​ണ് മേ​ൽ​മൂ​ടി​ക​ൾ ഇ​ള​ക്കി മാ​റ്റി​യ ഓ​ട​യു​ള്ള​ത്.​ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളും സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും മ​റ്റു നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​നു സ​മീ​പ​ത്താ​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ൽ​മൂ​ടി​ക​ൾ ഇ​ള​ക്കി മാ​റ്റി​യി​ട്ട് മൂ​ന്നു മാ​സ​ത്തോ​ള​മാ​യി.​ പു​ന:​സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണും അ​പ​ക​ടം സം​ഭ​വിക്കുന്നുണ്ട്.
മൈ​ലം ജം​ഗ്ഷ​നി​ലും ഇ​തേ രീ​തി​യി​ൽ ഓ​ട​യു​ടെ മേ​ൽ​മൂ​ടി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടി​ട്ടു​ണ്ട്.​ ഇ​വി​ടെ ഒ​രു വ്യാ​പാ​രി ഓ​ട​യി​ൽ വീ​ണ് പ​രി​ക്കേറ്റിരുന്നു. ഒ​രു കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ടൗ​ണി​ലും ന​ട​പ്പാ​ത നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. ഇ​വി​ടെ​യും പ​ല ഭാ​ഗ​ത്തും മേ​ൽ​മൂ​ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.
എം​സി ​റോ​ഡിന്‍റെ ര​ണ്ടാംഘ​ട്ട ന​വീ​ക​ര​ണം ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ആ​യൂ​ർ മു​ത​ൽ ഏ​നാ​ത്തു​വ​രെ​യു​ള്ള ഓ​ട ന​വീ​ക​ര​ണ​വും ന​ട​പ്പാ​ത നി​ർ​മാ​ണ​വും ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട​ക​ളു​ടെ മേ​ൽമൂ​ടി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ കഴിഞ്ഞു. ​ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ​ഴി​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. കെ​എ​സ്ടി​പി കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​നാ​സ്ഥ​ക്കെ​തി​രെ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും വ്യ​ക്ത​മാ​ക്കി.