ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: ക​ല്ല​ട ര​മേ​ശ്
Wednesday, August 21, 2019 12:36 AM IST
കൊ​ല്ലം: രാ​ഷ്ട്ര​പി​താ​വ് മാ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്.
സ്വാ​ത​ന്ത്ര്യം, മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം-​ഭാ​വി​യും ആ​ശ​ങ്ക​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും ഇ​ന്ന് അ​പ​ക​ട​ത്തി​ലാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ ക​ട​ന്നു​ക​യ​റ്റം രാ​ജ്യ​ത്താ​ക​മാ​നം സ​ക​ല സീ​മ​ക​ളും ലം​ഘി​ച്ചി​രി​ക്ക​യാ​ണ്. ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും എ​ന്തു വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.
വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ചേ​റാ​ശേ​രി​ൽ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ബു​ക്കു​ട്ട​ൻ​പി​ള്ള, ജ​യ​ശീ​ല​ൻ, ക​സ്തൂ​ർ​ബാ​യ് ടീ​ച്ച​ർ, ഷാ​ജ​ഹാ​ൻ, കു​ണ്ട​റ സോ​മ​ൻ, പി.​സോ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.