ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണം: എ​ൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ എംപി
Wednesday, August 21, 2019 12:36 AM IST
കൊല്ലം: മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ച് എ​ത്ര​യും വേ​ഗം അ​ത് ന​ട​പ്പാ​ക്കി വ​രുംത​ല​മു​റ​യെ ര​ക്ഷി​ക്ക​ണ​മെ​ന്ന് എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എംപി ആ​വ​ശ്യ​പ്പെ​ട്ടു.
നേ​ച്ച​ർപ്ല​സ് കേ​ര​ള​യു​ടെ ജി​ല്ലാത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു​പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി, പു​തു​ത​ല​മു​റ​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദവും മു​ന്നേ​റ്റ​വും ആ​വ​ശ്യ​മാ​ണ്. അ​തി​നാ​യി പ​രി​സ്ഥി​തി പ​ഠ​നം മു​ഖ്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ ഒ​രു പാ​ഠ്യ​വി​ഷ​യ​മാ​ക്കു​വാ​നും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം.
ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് ഇ​ന്ന് ദു​ര​ന്ത​ങ്ങ​ളു​ടെ നാ​ടാ​യി മാ​റി​യി​രി​ക്കു​ന്നു. പ്ര​കൃ​തി ന​ൽ​കു​ന്ന സൂ​ച​ന​ക​ളി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​ത്ത​തി​ന്‍റെ പ​രി​ണി​തഫ​ല​മാ​ണ് നാം ​ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ അ​ത് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യി​രി​ക്ക​ണം.​
അ​തി​നാ​യി വി​ക​സ​ന​വും പ​രി​സ്ഥി​തി​യും ത​മ്മി​ൽ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ സം​ജാ​ത​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ​മ​ക്ക​ൾ​ക്കും ജീ​വി​ക്ക​ണം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പി​ടി​ച്ചു​കൊ​ണ്ട് നേ​ച്ച​ർ പ്ല​സ് കേ​ര​ള ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ നേ​ച്ച​ർ പ്ല​സ് കേ​ര​ള​യു​ടെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ ​വി രാ​മാ​നു​ജ​ൻ ത​മ്പി ക്ലാ​സ് ന​യി​ച്ചു.​ ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ബീ​ന, ക​ൺ​വീ​ന​ർ പ്ലാ​ക്കാ​ട് ടി​ങ്കു, നേ​ച്ച​ർ പ്ല​സ് കേ​ര​ള സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​ൽ. സു​ഗ​ത​ൻ, ജി​ല്ലാ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ ​ഷ​ഹ്റു​ദീ​ൻ, ക​മ​ല​മ്മ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ആ​യ എ​സ് ദേ​വ​രാ​ജ​ൻ, കു​ഞ്ഞു​മോ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, രേ​ണു എ​സ് കു​മാ​ർ, ജോ​സ് മ​ത്താ​യി, അ​നി​ലാ ആ​നി ലാ​സ​ർ, എ​ഡ്വേ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.