ഫി​ലിം ഫെ​സ്റ്റി​വ​ൽ സംഘടിപ്പിച്ചു
Wednesday, August 21, 2019 11:41 PM IST
പു​ന​ലൂ​ർ: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ൽ എം.​ജെ.​രാ​ധാ​കൃ​ഷ്ണ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു.
പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ:​റ്റി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി, സു​ഭാ​ഷ് .ജി.​നാ​ഥ്, ജി.​ജ​യ​പ്ര​കാ​ശ്, വി.​വി​ഷ്ണു​നാ​ഥ്, ടി.​സ്റ്റീ​ഫ​ൻ, ബി​ജാ​സ് കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ ച​ല​ചി​ത്ര പ​ഠ​ന ക്യാ​മ്പ്

ശാ​സ്താം​കോ​ട്ട: ലൈ​റ്റ് വി​ഷ്വ​ൽ മീ​ഡി​യ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ല​ച്ചി​ത്ര പ​ഠ​ന ക്യാ​മ്പ് 23 മു​ത​ൽ 25 വ​രെ ശാ​സ്താം​കോ​ട്ട വി​ജ​യാ കാ​സി​ൽ ന​ട​ക്കും. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ക്ലാ​സെ​ടു​ക്കും. അ​ന്യ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോ​ൺ: 8606735172.