സൈ​ബ​ര്‍ സു​ര​ക്ഷാ​രം​ഗ​ത്തെ ക​ഴി​വു​റ്റ​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ് മ​ത്സ​രം
Wednesday, August 21, 2019 11:42 PM IST
അ​മൃ​ത​പു​രി: അ​മൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​മൃ​ത സെ​ന്‍റ​ര്‍ ഫോ​ര്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ് ആ​ന്‍​ഡ് നെ​റ്റ്‌​വ​ര്‍​ക്ക്‌​സ് പ​ത്താ​മ​ത് എ​ഡി​ഷ​ന്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി മ​ത്സ​രം - അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ന്‍​സി​ടി​എ​ഫ് ജൂ​ണി​യ​ര്‍ മ​ത്സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്.
നൂ​ത​ന​മാ​യ ഈ ​മ​ത്സ​ര​ത്തി​ന്‍റെ പ്രാ​യോ​ജ​ക​ര്‍ ആ​മ​സോ​ണ്‍, സി​സ്‌​കോ, വി​എം​വെ​യ​ര്‍ എ​ന്നി​വ​രാ​ണ്. സൈ​ബ​ര്‍ സു​ര​ക്ഷാ​രം​ഗ​ത്ത് പു​തി​യ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​രം​ഗ​ത്ത് മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ക്‌​ടോ​ബ​ര്‍ 31 ന് ​അ​വ​സാ​നി​ക്കും.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് www. inctf.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. ഫീ​സു​ക​ള്‍ ഇ​ല്ല. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് പ​ഠ​ന​ത്തി​നാ​യു​ള്ള വീ​ഡി​യോ​ക​ളും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സ​ഹാ​യി​ക​ളും മാ​തൃ​കാ​മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​ണ് ഓ​ണ്‍​ലൈ​ന്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക.
ആ​ദ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന മു​ന്നൂ​റ് പേ​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​വ​സാ​ന റൗ​ണ്ടി​ല്‍ പ​ങ്കെ​ടു​ക്കാം. ജേ​താ​ക്ക​ള്‍​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​തു​വ​രെ അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫി​ല്‍ 15,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ഫ​ഷ​ണ​ല്‍ സി​ടി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​തി​നു​പു​റ​മെ ബി​ഗി​നേ​ഴ്‌​സ് സി​ടി​എ​ഫ്, പ്ര​ഫ​ഷ​ണ​ല്‍ സി​ടി​എ​ഫ്, പെ​നി​ട്രേ​ഷ​ന്‍ സി​ടി​എ​ഫ്, വി​മ​ന്‍ സി​ടി​എ​ഫ്, ഹാ​ര്‍​ഡ്‌​വെ​യ​ര്‍ സി​ടി​എ​ഫ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പി​നും പ്ലേ​യ്‌​സ്‌​മെ​ന്‍റി​നു​മാ​യി പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ര്‍ ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും.
അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ത്തി​നു​ശേ​ഷം ഏ​റ്റ​വും മി​ക​ച്ച അ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ഴു​വ​നാ​യും സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത് ആ​റ് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കും. വി​ജ​യി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഗ്രാ​ന്‍​ഡ് പ്രൈ​സു​ക​ള്‍ നേ​ടാം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് www.junior.inctf.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.