ടാ​ങ്ക​ർ​ലോ​റി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​താ​യി പ​രാ​തി
Sunday, September 8, 2019 11:30 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ ഗ്ലാ​സു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​താ​യി പ​രാ​തി.
ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി​യി​ലേ​ക്ക് ആ​സി​ഡ് എ​ത്തി​ക്കു​ന്ന ത​മി​ഴ്നാ​ട് വെ​ള്ളി​യം പാ​ള​യം സ്വ​ദേ​ശി കെ ​കെ വേ​ൽ​മു​രു​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ങ്ക​ർ ലോ​റി​യു​ടെ ചി​ല്ലു​ക​ളാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ എ​ത്തി​യ ഡ്രൈ​വ​റാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും ക​മ്പ​നി​യി​ലേ​ക്ക് ആ​സി​ഡ് ന​ൽ​കി​യ ശേ​ഷം രാ​ത്രി​യോ​ടെ ടാ​ങ്ക​ർ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം കെ ​എം എം ​എ​ൽ ഗ്രൗ​ണ്ടി​ലാ​യി പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. മു​ൻ​പും ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ടാ​ങ്ക​ർ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​സം​സ്കൃ​ത വ​സ്തു​ക്ക​ളെ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ടാ​ങ്ക​ർ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.